വീണ്ടും ഓറഞ്ച് വിപ്ലവം, ബം​ഗ്ലാദേശിനേയും കീഴ്പ്പെടുത്തി നെതർലെൻഡ്സ്; ജയം 87 റൺസിന്


കൊൽക്കത്ത: ലോകകപ്പിൽ വീണ്ടും അട്ടിമറി ജയവുമായി നെതർലൻഡ്സ്. ബം​ഗ്ലാദേശിനെതിയുള്ള മത്സരത്തിൽ വമ്പൻ വിജയമാണ് ഓറഞ്ച് പട സ്വന്തമാക്കിയത്. 87 റൺസിനായിരുന്നു നെതർലൻഡ്സിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലൻഡ്സ് 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശിനെ 142ൽ വരിഞ്ഞു കെട്ടുകയായിരുന്നു. ലോകകപ്പിലെ നെതർലൻഡ്സിന്റെ രണ്ടാം ജയമാണ്. നേരത്തെ ദക്ഷിണാഫ്രിക്കയെ ആണ് പരാജയപ്പെടുത്തിയത്.

അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ബം​ഗ്ലാദേശിന് തുടക്കം മുതൽ കനത്ത പ്രഹരമാണ് നെതർലൻഡ്സിന്റെ ബൗളർമാരിൽ നിന്ന് നേരിട്ടത്. 42ാം ഓവറിൽ ടീം ഓൾഔട്ടായി. ബംഗ്ലാ നിരയില്‍ മെഹിദി ഹസന്‍ മാത്രമാണ് പിടിച്ചു നിന്നത്. 40 ബോളില്‍ നിന്ന് 35 റണ്‍സാണ് താരം നേടിയത്. തന്‍സിദ് ഹസന്‍ (15), മഹ്മദുല്ല റിയാദ് (20), മുസ്തഫിസുര്‍ റഹ്മാന്‍(20, മെഹ്ദി ഹസന്‍(17), ടസ്‌കിന്‍ അഹമദ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

7.2 ഓവറില്‍ നിന്ന് 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത പോള്‍ വാന്‍ മീകരന്‍ ആണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബാസ് ഡെ ലീഡ് രണ്ട് വിക്കറ്റും ആര്യന്‍ ഭട്ടും ലോഗന്‍ വാന്‍ ബീക്ക്, കോളിന്‍ അക്കര്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് നാലാം ബോളിൽ ഓപ്പണർ മാക്‌സ് ഒഡൗഡ് പുറത്തായി. പിന്നാലെ വിക്രം ജിത്ത് സിങ്ങും പവലിയനിലേക്ക് മടങ്ങി. മൂന്നാമനായി ഇറങ്ങിയ വെസ്ലെ ബരെസിയുടേയും (41) ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്റേയും (68) മിന്നും പ്രകടനമാണ് നെതര്‍ലന്‍ഡ്‌സിനെ മെച്ചപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. സിബ്രന്‍ഡ് എംഗല്‍ ബ്രെക്റ്റും 35 റണ്‍സുമായി പിടിച്ചു നിന്നു.


Read Previous

ഇസ്രായേല്‍-ഹമാസ് യുദ്ധം: ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി, ഗാസ മുനമ്പില്‍ മരണസംഖ്യ 7600′ ആയിരകണക്കിന് ആളുകളുടെ മരണത്തെ ഞാന്‍ ഭയപ്പെടുന്നു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കണം: യുഎന്‍ മനുഷ്യാവകാശ ചീഫ്

Read Next

കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; 23 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം; യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സ്‌ഫോടനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular