കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; 23 പേര്‍ക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം; യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സ്‌ഫോടനം


കൊച്ചി: കളമശേരിക്ക് സമീപം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിനടുട്ട സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി.

കഴിഞ്ഞ ദിവസങ്ങളിലായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുക യാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായ തായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം മുഴുവന്‍ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.


Read Previous

വീണ്ടും ഓറഞ്ച് വിപ്ലവം, ബം​ഗ്ലാദേശിനേയും കീഴ്പ്പെടുത്തി നെതർലെൻഡ്സ്; ജയം 87 റൺസിന്

Read Next

മൂന്നു തവണ സ്‌ഫോടനം; മരിച്ചത് സ്ത്രീ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; എഡിജിപിമാര്‍ കൊച്ചിയിലേക്ക്; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം;  മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നു; ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular