അക്മ സോഷ്യൽ ക്ലബ്, ഇഫ്താർ വിതരണം; ആയിരത്തോളം തൊഴിലാളികൾ താമസിയ്ക്കുന്ന ക്യാമ്പിൽ വച്ചു നടത്തി


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന ആൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ സോഷ്യൽ ക്ലബ്) എല്ലാവർഷവും റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ലേബർ ക്യാമ്പിൽ ഒരുക്കാറുള്ള യെസ്തഹലൂൻ- ഇഫ്താർ വിതരണം ഇപ്രാവശ്യം മാർച്ച്‌ 31 ഞായറാഴ്ച സജ്ജയിലെ ആയിരത്തോളം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ വച്ചു നടത്തുകയുണ്ടായി.

തൊഴിലും അന്തിയുറക്കവും മാത്രം ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ഒറ്റപ്പെട്ടു കഴിയുന്ന ഒരു സമൂഹത്തോടൊപ്പം ഒരുവേളയെങ്കിലും ചേർന്നു നിൽക്കാൻ നിരവധി അക്മ മെംബേർസ് ഇതിന്റെ ഭാഗമായി എത്തിചേർന്നു. പ്രോഗ്രാം ഡയറക്ടർ രാധാകൃഷ്ണൻ നായരുടെയും സോണി ജോസഫിന്റെയും നേതൃത്വത്തിൽ നടന്ന ഇഫ്താറിന് അക്മ വൈസ് പ്രസിഡന്റ്‌ സലീഷ് കക്കാട്ട്, ജനറൽ സെക്രട്ടറി നൗഷാദ്. കെ, ട്രഷറർ ജിനീഷ് ജോസഫ്, മറ്റു ബോർഡ്‌ ഓഫ് ഡയറക്ടർസ് അംഗങ്ങൾ, എക്സിക്യൂട്ടീവ് മെംബേർസ് അടക്കം അനേകം അക്മ മെമ്പർമാർ ഒന്നിച്ച് ഇഫ്താറിൽ പങ്കെടുത്ത് ഈ റമദാൻ മാസത്തിന്റെ പുണ്യം പങ്കിട്ടെടുക്കുവാൻ എത്തിച്ചേർന്നു.

യെസ്തഹലൂണിന്റ അടുത്ത ഘട്ടം ഏപ്രിൽ 7നു സജ്ജയിലെ തന്നെ മറ്റൊരു ക്യാമ്പിൽ അർഹതപ്പെട്ട തൊഴിലാളികൾക്ക് ഈദ് ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നതാണ്.


Read Previous

അഗ്നിരക്ഷാസേനയിലെ പെൺകരുത്ത്

Read Next

ശരീരഭാരം 4 കിലോ കുറഞ്ഞു, കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ല: അതിഷി #If anything happens to Kejriwal, not only the country but even God will not forgive: Atishi

Leave a Reply

Your email address will not be published. Required fields are marked *

Most Popular