അൽഹസ ഒ.ഐ.സി.സി ആരവം-2023 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


അൽഹസ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയൊൻപതാമത് സ്ഥാപക ദിനവും, ക്രിസ്മസ്, ന്യൂഇയറും ആഘോഷമാക്കി അൽഹസ ഒ.ഐ.സി.സി അണിയിച്ചൊരുക്കിയ ആരവം-2023 വർണാഭമായ പരിപാടികൾ കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഹഫൂഫ് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ തിങ്ങിനിറഞ്ഞ സദസ്സിൽ വിവിധ പരിപാടികളിലായി 200 ൽപരം കലാ പ്രതിഭകൾ അണിനിരന്നു.
കലാ പ്രതിഭകൾ അവതരിപ്പിച്ച സംഗീത നൃത്ത നൃത്യങ്ങൾ കണ്ണിനും കാതിനും കുളിർമയേകിയ വേറിട്ട കാഴ്ചയായിരുന്നു.

കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്‌റഫ് ഗസാൽ, ഒ.ഐ.സി.സി ദമാം പാലക്കാട് ജില്ലാ ട്രഷറർ ഷമീർ പനങ്ങാടൻ, അൽഹസ ഒ.ഐ.സി.സി നേതാക്കളായ അർശദ് ദേശമംഗലം, ശാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട്, റഷീദ് വരവൂർ, നിസാം വടക്കേകോണം, സബീന അഷ്‌റഫ്, റീഹാന നിസാം, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, അഫ്‌സൽ മേലേതിൽ, ലിജു വർഗീസ്, ഷിബു സുകുമാരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

അൽഹസ ഒ.ഐ.സി.സി ഏർപ്പെടുത്തിയ ഈ വർഷത്തെ ബിസിനസ് എക്‌സലൻസി അവാർഡിന് അർഹരായ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ അസീസ് ഹാജിക്കും, ബി ആന്റ് ബി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും യുവ സംരംഭകനുമായ കോട്ടയം മാഞ്ഞൂർ സ്വദേശി ജോയൽ ജോമോനുമുള്ള പുരസ്‌കാരങ്ങൾ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഇരുവർക്കും കൈമാറി. ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അൽഹസ സൈക്യാട്രി ആശുപത്രിയിലെ ഹെഡ് നഴ്‌സ് ഷീജ ജോബിനെയും, പ്രിൻസ് സുൽത്താൻ ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിലെ മെയിൽ നഴ്‌സും, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) അൽഹസ കോർഡിനേറ്റ റുമായ ഹസ ഒ.ഐ.സി.സി മെഡിക്കൽ വിംഗ് കൺവീനർ ഷിജോമോൻ വർഗീസിനെയും സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

വൈകീട്ട് 5 മണിക്ക് അഫ്‌സാന അഷ്‌റഫിന്റെ ഈശ്വര പ്രാർഥനയോടെ തുടങ്ങിയ ആരവം രാത്രി ഏറെ വൈകി വന്ദേമാതര ആലാപനത്തോടെയാണ് സമാപിച്ചത്.
എം.ബി ഷാജു, നൗഷാദ് കെ.പി, മുരളീധരൻ സനയ്യ, ജിബിൻ അൽ മദാർ, ജസ്‌ന മാളിയേക്കൽ, മഞ്ജു നൗഷാദ്, റുക്‌സാന റഷീദ്, സെബി ഫൈസൽ, സുമീർ ഹുസൈൻ, ഷമീർ പാറക്കൽ, നജ്മ അഫ്‌സൽ, ബിൻസി വർഗീസ്, അഫ്‌സാന അഷ്‌റഫ്, റിജോ ഉലഹന്നാർ, മുബാറക് സനയ്യ, രമണൻ.സി, ബഷീർ ഹുലൈല, നവാസ് അൽനജ, സിജോ ജോസ്, ഷിഹാബ് സലാഹിയ്യ, സെബാസ്റ്റ്യൻ വി.പി, അനീഷ് സനയ്യ, ബിനു ഡാനിയേൽ, അക്ബർ ഖാൻ, അഫ്‌സൽ അഷ്‌റഫ്, ആർ.ശ്രീരാഗ്, ദീപക് പോൾ, അബ്ദുൽസലീം പോത്തംകോട്, ജിതേഷ് ദിവാകരൻ, ജംഷാദ് സൽമാനിയ, മൊയ്തീൻകുട്ടി നെടിയിരുപ്പ്, ഷുക്കൂർ കൊല്ലം, ഷഫീർ കല്ലറ, മേബ്ൾ റിജോ, അഹമ്മദ് കോയ, ദിവാകരൻ കാഞ്ഞങ്ങാട്, ഹരി ശ്രീലകം, ഷംസു കൊല്ലം, ഷാജി പട്ടാമ്പി, സുധീരൻ മാട്ടുമ്മൽ, ഷാജി മാവേലിക്കര, റാഫി ജാഫർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. അൽഫോൻസ, റഷീദ് വരവൂർ, വേദിത രാജീവ്, അഫ്‌സാന അഷ്‌റഫ് എന്നിവർ അവതാരകരായിരുന്നു.


Read Previous

കേരളത്തിലെ വർഗ ശക്തികളും, വർഗീയ ഫാസിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ശക്തപെട്ടു: വി ടി ബല്‍റാം

Read Next

തീ തുപ്പി സിറാജ്, ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച; 55 റൺസിന് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular