ക്രിക്കറ്റ് അയാൾക്ക് എന്നും അങ്ങനെയായിരുന്നു ഒരിക്കലുമെത്താത്ത ഊഴം കാത്ത് അയാളിരുന്നു, പാഡു മണിഞ്ഞ് ഊഴം കാത്തിരുന്ന ബാറ്റ്സ്മാന്‍ അമോൽ മസുംദാർ.


ജിതേഷ് മംഗലത്ത് മലപ്പുറം ജില്ലയിലെ ആനമങ്ങാട് ജനിച്ചു.മണ്ണാർക്കാട് MES കല്ലടി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 2004 ൽ ഫെഡറൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു.ബാങ്കിന്റെ വിവിധശാഖാകളിൽ പ്രവർത്തിച്ചശേഷം ഇപ്പോൾ കുന്നമംഗലം ശാഖാ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നു.സ്പോർട്സ്, സംഗീതം, സിനിമ എന്നിവയെകുറിച്ച് എഴുതാറുണ്ട്.

1988ലാണ്.ഹാരിസ് ഷീൽഡ് ഇൻറർ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെൻറിന്റെ ചരിത്രത്തിലെ ഏറ്റവും വി ഖ്യാതമായ ഫൈനൽ മത്സരം നടക്കുകയാണ്. 664 റൺസിന്റെ ലോകറെക്കോഡ് പാർട്ട്ണർ ഷിപ്പുമാ യി സച്ചിൻ ടെൻഡുൽക്കറും, വിനോദ് കാംബ്ലിയും എതിർടീം ബൗളർമാരെ മൈതാനത്തിൻ്റെ സകല മൂലകളിലേക്കും പായിക്കുന്നു.ആർപ്പുവിളികൾക്കിടയിൽ ഏകാഗ്രചിത്തനായി,വിക്കറ്റ് വീണാലിറ ങ്ങാനായി ഒരു ബാറ്റ്സ്മാൻ പാഡ് കെട്ടിയിരിപ്പുണ്ട്.അയാൾക്ക് പക്ഷേ ആ ഇന്നിംഗ്സിൽ ഒരിക്കൽ പോലും ബാറ്റ് ചെയ്യാനിറങ്ങേണ്ടി വന്നില്ല.748 റൺസെന്ന കൂറ്റൻ ഒന്നാമിന്നിംഗ്സ് സ്കോറിൽ ശാര ദാശ്രം സ്കൂൾ ഡിക്ലയർ ചെയ്യുമ്പോഴും ടെൻഡുൽക്കറും,കാംബ്ലിയും അപരാജിതരായിരുന്നു.അന്നാ പാഡുമണിഞ്ഞ് ഊഴം കാത്തിരുന്ന ബാറ്റ്സ്മാന്റെ പേര് അമോൽ മസുംദാർ എന്നായിരുന്നു.

ക്രിക്കറ്റ് അയാൾക്ക് എന്നും അങ്ങനെയായിരുന്നു.ഒരിക്കലുമെത്താത്ത ഊഴം കാത്ത് അയാളിരുന്നു. ക്രിക്കറ്റ് വളരെ സിമ്പിളായ ഒരു ഗെയിമാണെന്ന് പലരും പറയാറുണ്ട്.അടുത്ത ലെവലിലേക്ക് തെര ഞ്ഞെടുക്കപ്പെടണമെങ്കിൽ നിങ്ങൾക്കെളുപ്പമാണ്. ഒന്നുകിൽ ബാറ്റുകൊണ്ട് ഏറ്റവും കൂടുതൽ റൺ സെടുക്കുക.അല്ലെങ്കിൽ പന്തുകൊണ്ട് ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുക.മസുംദാർ ഒരു ബാറ്റ്സ്മാ നായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം റൺസടിച്ചു കൂട്ടുക എന്നതായിരുന്നു ഗെയിമിന്റെ ലക്ഷ്യം തന്നെ. അത് ഓരോ സീസണിലും ഒരനുഷ്ഠാനം പോലെ അയാൾ നിർവ്വഹിച്ചു കൊണ്ടേയി രുന്നു.

94ലെ രഞ്ജി ട്രോഫി പ്രീക്വാർട്ടർ ഫൈനൽ അയാളുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരമായി രുന്നു.ഹരിയാനക്കെതിരെ അന്നയാൾ സ്കോർ ചെയ്ത 260 റൺസ് ഇന്നും ഒരു ഫസ്റ്റ് ക്ലാസ് റെക്കോ ഡാണ്;അരങ്ങേറ്റക്കാരൻ്റെ ഏറ്റവുമുയർന്ന സ്കോർ.അതുകൊണ്ടയാൾ അവസാനിപ്പിച്ചതുമില്ല. തുടർച്ചയായി സെഞ്ച്വറികൾ ആ ബാറ്റിൽ നിന്നും പ്രവഹിച്ചു കൊണ്ടേയിരുന്നു.അടുത്ത സച്ചിൻ ടെൻഡുൽക്കർ എന്ന വിളിപ്പേരു കിട്ടാൻ അധികം താമസമുണ്ടായില്ല; അണ്ടർ 19 ലോകകപ്പ് സ്ക്വാ ഡിലേക്ക് വിളി വരാനും.അയാളുടെ സോളിഡ് ബാറ്റിംഗ് ടെക്നിക്കും,ക്രീസിലെ ശാന്തമായ നിൽപ്പും ശ്രദ്ധ പിടിച്ചു പറ്റി.സമാനമായ ഗുണങ്ങളുള്ള ഒരു കർണാടക ബാറ്റ്സ്മാനും ആ സമയം ഉയർന്നു വരുന്നുണ്ടായിരുന്നു-രാഹുൽ ദ്രാവിഡ്.

1995 ൽ ഇന്ത്യൻ A ടീം ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തിയപ്പോൾ ദ്രാവിഡിനൊപ്പം മസുംദാറും ടീമിലു ണ്ടായിരുന്നു.(സൗരവ് ഗാംഗുലിയും ടീമിന്റെ ഭാഗമായിരുന്നു)ടെസ്റ്റ് മത്സരങ്ങളിൽ അപ്രതീക്ഷിതമാം വിധം മസുംദാർ പരാജയപ്പെട്ടു.സത്യത്തിൽ ദ്രാവിഡിനൊഴിച്ച് മറ്റാർക്കും ആ പരമ്പരയിൽ തിളങ്ങാ നായില്ല.അടുത്ത ദശകത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയിൽ ടെൻഡുൽക്കർക്കൊപ്പം തങ്ങളിലാ രുണ്ടാകും എന്നു തെളിയിക്കാനുള്ള ലിറ്റ്മസ് ടെസ്റ്റായിരുന്നു മസുംദാർക്കും,ദ്രാവിഡിനും ആ പര്യട നം .ക്ഷമയോടെ നീണ്ട ഇന്നിംഗ്സുകൾ കളിക്കാനുള്ള മന:സാന്നിദ്ധ്യം ദ്രാവിഡ് കാണിച്ചതോടെ മസും ദാർക്കു മുമ്പിലുള്ള വഴികൾ പതുക്കെ അടയുകയായിരുന്നു.

96 ലെ ദുലീപ് ട്രോഫി ഇന്ത്യൻ മധ്യനിരയിലേക്കുള്ള ഒരു ക്വാളിഫിക്കേഷൻ റേസായിരുന്നു എന്നു പറ ഞ്ഞാൽ അത്ഭുതപ്പെടേണ്ടതിലായിരുന്നു. ലക്ഷ്മൺ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത ആ ടൂർ ണമെന്റിൽ രണ്ടാമത്തെ ടോപ്സ്കോറർ ദ്രാവിഡും,നാലാമത്തേത് മസുംദാറും,ആറാമത്തേത് ഗാംഗു ലിയുമായിരുന്നു. ദ്രാവിഡ് അന്നേ പുലർത്തിയിരുന്ന സ്ഥൈര്യം അയാളെ ടെസ്റ്റ് ടീമിലേക്കുള്ള ആദ്യ ചോയ്സാക്കിയിരുന്നു. പശ്ചിമമേഖലക്കെതിരെ ഗാംഗുലി സ്കോർ ചെയ്ത 171റൺസ് കണ്ടി ല്ലെന്നു നടിക്കാൻ സെലക്ടർമാർക്കാവുമായിരുന്നില്ല. 96 ലെ ആ ഇംഗ്ലീഷ് പര്യടനത്തോടുകൂടി ഇന്ത്യൻ ക്രി ക്കറ്റിൽ സൗരവ് യുഗം പിറന്നു.ആ സ്ലോട്ട് പിന്നെ മസുംദാർക്ക് ആശിക്കാവു ന്നതിനു മപ്പുറമായി രുന്നു.

നിരാശനാകാതെ അയാൾ ആഭ്യന്തര ക്രിക്കറ്റിലേക്കു തന്നെ തിരിച്ചു വന്നു.അവിടെയയാൾ മുംബൈ ക്കു വേണ്ടി റൺമലകൾ തീർത്തുകൊണ്ടേയിരുന്നു. ഒപ്പമുള്ളവരിൽ പലരും-ജാഫർ, ബഹുതുലെ, അഗാർക്കർ,കുൽക്കർണി എന്നിങ്ങനെ പലരും-ദേശീയ ടീമിൽ സ്ഥാനം നേടിയപ്പോഴും മസുംദാർക്ക് അയാളേറ്റവുമധികം കൊതിച്ച ആ വിളി വന്നില്ല.ഇന്ത്യൻ മധ്യനിര അന്നത്രയധികം ശക്തമായി രുന്നു. ദ്രാവിഡ്-ടെൻഡുൽക്കർ- ഗാംഗുലി -ലക്ഷ്മൺ എന്നീ ഫാബ് ഫോറുള്ളപ്പോൾ മസുംദാർക്ക് ഇന്ത്യൻ ടീം സ്കീമിൽ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല .എന്നിട്ടും അയാൾ ഒരു യന്ത്രത്തെപ്പോലെ ആഭ്യന്തര ടൂർണ്ണമെന്റുകളിൽ ബാറ്റ് ചെയ്തുകൊണ്ടേയിരുന്നു. 2013 ൽ ആന്ധ്രക്കു വേണ്ടി കളിച്ചു കൊണ്ട് എന്നെന്നേ ക്കുമായി പാഡഴിക്കുമ്പോൾ ആ സീസണിലുമയാൾ 85 ന് അടുത്ത ശരാശരിയിൽ ആയിര ത്തിലധികം റൺസ് സ്കോർ ചെയ്തിട്ടുണ്ടായിരുന്നു.ആകെ രഞ്ജി റൺസിന്റെ കാര്യത്തിൽ അയാൾ ക്കു മുന്നിലുള്ളത് വസീം ജാഫർ മാത്രമാണ്.

നിയോഗം,ഭാഗ്യം എന്നീ വാക്കുകൾക്ക് എത്ര പ്രാധാന്യമുണ്ട് ക്രിക്കറ്റിലെന്നറിയാൻ അമോൽ മസും ദാറോട് സംസാരിച്ചാൽ മതി.ഒരിക്കൽ പോലും താനെന്തുകൊണ്ടാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെ ടുക്കപ്പെടാതിരിക്കുന്നതെന്ന് അയാളോട് സെലക്ടർമാർ പറഞ്ഞിട്ടില്ല. എവിടെയാണ് താൻ മെച്ചപ്പെടേ ണ്ടതെന്നും അയാൾ അപ്രൈസ് ചെയ്യപ്പെട്ടിരുന്നില്ല. മുംബൈ ക്രിക്കറ്റർമാർക്ക് ലഭിക്കുന്ന ‘പ്രത്യേകാവ കാശ’ങ്ങളെപറ്റി വാചാലരാകുന്ന ക്രിക്കറ്റ് പണ്ഡിതന്മാരും ഈ പ്രതിഭയ്ക്കു നേരെ കണ്ണടച്ചു.

വിരാട് കോലിക്കുമുന്നെ കവർ ഡ്രൈവുകളുടെ ഏറ്റവും വലിയ സിഗ്നേച്ചർ സ്പെസിമനായിരുന്ന ഒരിന്ത്യൻ ബാറ്റ്സ്മാൻ അങ്ങനെ അയാൾക്കു നേരിടാൻ കഴിയാത്ത ഒരദൃശ്യപന്തിൽ പുറത്തായി. മൊബൈൽ ഫോണിൽ കളി കാണുന്ന,കൈവിരൽത്തുമ്പിൽ ഏതു സ്റ്റാറ്റിസ്റ്റിക്സും ലഭ്യമാകുന്ന ഇന്ന ത്തെ തലമുറയ്ക്ക് ഒരു പക്ഷേ അമോൽ മസുംദാറെന്ന് കേട്ടാൽ ഒന്നും തോന്നില്ല.പക്ഷേ മാതൃഭൂമിയു ടെയും, മനോരമയുടെയും ബ്ലാക്ക്&വൈറ്റ് താളുകളിൽ നിന്ന് ക്രിക്കറ്ററിയാൻ തുടങ്ങിയ പഴയൊരു തലമുറയ്ക്ക് ആ പേര് ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മഗന്ധം തരും.


Read Previous

നല്ല മലയാളത്തില്‍ ഇന്ന്‍ നോട്ട് ബുക്കിലെഴുതു മ്പോൾ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ പഠിക്കാം.

Read Next

ഓർമ്മകളിലെ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറും… വീണ്ടുമൊരു അദ്ധ്യായനവര്‍ഷത്തിന് ആരംഭം

Leave a Reply

Your email address will not be published. Required fields are marked *

Most Popular