സോളാർ ഗൂഢാലോചനക്കേസിൽ ഗണേഷ്‌ കുമാറിന് വീണ്ടും തിരിച്ചടി: നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി


സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന് വീണ്ടും തിരിച്ചടി കേസിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവർത്തിച്ചു. അടുത്തമാസം ആറാം തീയതി കേസ് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര കോടതിയാണ് പരിഗണിക്കുക. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗൂഢാലോചന നടത്തിയെ ന്നായിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള പരാതി. കത്തില്‍ കൂടുതൽ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്ന് സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.

ഇതേ ആരോപണത്തില്‍ അടൂര്‍ പ്രകാശിനെയും കോടതി കുറ്റവിമുക്തനാക്കിയി രുന്നു.അതേസമയം നേരത്തെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടിയും കോടതി അംഗീകരിച്ചിരുന്നു. വേണുഗോപാലി നെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുക യായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.

ഇതിനിടെ കേസിലെ കൈക്കൂലി ആരോപണം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കരാർ ലഭിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണവും കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമറിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ തടസ്സഹർജി തള്ളിയാണു കോടതി ഇക്കാര്യം തീർപ്പാക്കിയത്.

ശാസ്ത്രീയമായി പരിശോധന ഉൾപ്പെടെ നടത്തിയാണ് കാറിൽ വച്ച് ഇടനിലക്കാർ വഴി കൈക്കൂലി നൽകിയെന്ന ആരോപണം ഉൾപ്പെടെയുള്ളവ തെറ്റാണെന്ന് സിബിഐ സ്ഥാപിച്ചത്. ആരോപണങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്കു കഴിഞ്ഞില്ല. ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകൾ സിബിഐ ഹാജരാക്കുകയും ചെയ്തു.


Read Previous

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു; നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്സ് പരേഡാണ് ആദ്യ ചിത്രം

Read Next

ഷംസുക്കാന്റെ ചായക്കട’യിൽ ദിവസവും പത്ത് പേർക്ക് സൗജന്യ ഭക്ഷണം, അന്നം വിളമ്പുന്ന അദൃശ്യ കരങ്ങൾ ആര്?; ഹോട്ടലുടമയായ ഷംസുക്കയ്‌ക്കോ, സഹോദരൻ നാസറിനോ ഉത്തരമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular