അ​ൽ​ഉ​ല​യി​ൽ നി​ഗൂ​ഢ​ത നി​റ​ഞ്ഞ കേ​ന്ദ്രം ക​ണ്ടെ​ത്തി; ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ സ്ഥാ​നം​പി​ടി​ച്ച പു​രാ​വ​സ്​​തു കേ​ന്ദ്ര​മാ​ണ് അ​ൽ​ഉ​ല


റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പു​രാ​വ​സ്​​തു മേ​ഖ​ല​യാ​യ അ​ൽ​ഉ​ല​യി​ൽ നി​ഗൂ​ഢ​ത നി​റ​ഞ്ഞ കേ​ന്ദ്രം ക​ണ്ടെ​ത്തി. പു​രാ​വ​സ്തു വ​കു​പ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട​ത്. ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ തേ​ടി​യു​ള്ള ഒ​രു കൂ​ട്ടം പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​ഘ​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ഈ ​കേ​ന്ദ്ര​ത്തി​ന്​ പു​രാ​ത​ന ആ​രാ​ധ​നാ​ല​യ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​കാ​മെ​ന്നാ​ണ് ഇ​വ​രു​ടെ നി​ഗ​മ​നം. കൂ​ടാ​തെ ച​തു​ര​ക്ക​ള്ളി​ക​ളു​ടെ ആ​കൃ​തി​യി​ലു​ള്ള ചി​ല പൗ​രാ​ണി​ക അ​വ​ശി​ഷ്​​ട​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​വ​യു​ടെ ഉ​റ​വി​ടം, ച​രി​ത്രം, കാ​ലം തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഗ​വേ​ഷ​ക​സം​ഘം. ഇ​തി​നു മു​മ്പും അ​ൽ​ഉ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​മാ​യ ഖൈ​ബ​റി​ലും സ​മാ​ന​രീ​തി​യി​ലു​ള്ള ഘ​ട​ന​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ൽ​ഉ​ല മേ​ഖ​ല ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ സ്ഥാ​നം​പി​ടി​ച്ച പു​രാ​വ​സ്​​തു കേ​ന്ദ്ര​മാ​ണ്.


Read Previous

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കേന്ദ്രം വക 10 കോടി; വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി

Read Next

വിദേശഭാഷാ പദങ്ങൾ, അറബിയില്‍ ചേർക്കുന്നതിൽ വിയോജിച്ച്,​ ശൈഖ്​ സുൽത്താൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular