വാര്‍ണറുടെ മികവില്‍ പാകിസ്ഥാനെതിരായ പരമ്പര തൂത്തുവാരി ഓസിസ്; പ്രിയതാരത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ്


സിഡ്‌നി: ഡേവിഡ് വാര്‍ണറുടെ മികവാര്‍ന്ന ബാറ്റിങ്ങില്‍ പാകിസ്ഥാനെതിരെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയ്ക്ക് സൂപ്പര്‍ വിജയം. വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ലോകകപ്പ് ജേതാക്കള്‍ തൂത്തുവാരി.

വാര്‍ണറുടെ അവസാന ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സുമാണ് വാര്‍ണറുടെ സമ്പാദ്യം. ജയിക്കാന്‍ പതിനൊന്ന് റണ്‍സ് കൂടി വേണ്ടിയിരിക്കെ, സാജിദ് ഖാന്റെ ബോളില്‍ വാര്‍ണര്‍ എല്‍ബിഡബ്ല്യു ആയി. ആരാധകര്‍ വലിയ കൈയടിയോടെയാണ് വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കിയത്.

ഓപ്പണര്‍ ഖവാജ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. മത്സരത്തില്‍ ലബുഷെയ്ന്‍ 62 റണ്‍സുമായും സ്മിത്ത് നാലുറണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റ് നഷ്ടമായ പാകിസ്ഥാന്റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തിയതോടെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 130 റണ്‍സ് മാത്രമായി. മത്സരം അവസാനിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ, പാകിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ ഓസിസ് അനായാസ വിജയം നേടി. 


Read Previous

കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

Read Next

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു; അര്‍ജുന്റെ ബന്ധു കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular