ബസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി, ജീവനക്കാർക്ക് തെറിവിളി, ഡ്രൈവർക്ക് അടി; എസ് ഐക്കെതിരെ പരാതി


ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ സ്വകാര്യ ബസ് ജീവനക്കാരെ കസ്റ്റഡിയി ലെടുത്ത് തെറി വിളിച്ചെന്ന് എസ് ഐക്കെതിരെ പരാതി. ബസ് ഡ്രൈവറുടെ മുഖത്ത് എസ് ഐ അടിച്ചെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ടാലൻറ് ബസ് ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്.ഐ അനീഷ് തെക്കേടത്ത് മർദിച്ചതായാണ് പരാതിയുള്ളത്. കഴിഞ്ഞ 22നായിരുന്നു സംഭവം നടന്നത്.

കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസ് കൊയിലാണ്ടിയിലെത്തിയപ്പോൾ ഗതാഗത ക്കുരുക്കിൽപ്പെട്ടു. കൊയിലാണ്ടി മാർക്കറ്റ് പരിസരത്തെ കുരുക്കിൽപ്പെട്ടതിന് പിന്നാ ലെ ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയും ചെയ്തു. ഇതിനിടയിൽ പുറകിൽ വരികയായിരുന്ന മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിൽ ഉരസി.

ഇതോടെ സ്ഥലത്തെത്തിയ പൊലീസ് ബസ് പിറ്റേ ദിവസം സ്‌റ്റേഷനിൽ ഹാജരാക്കാനും ജീവനക്കാർ സ്‌റ്റേഷനിലെത്തിക്കാനും നിർദേശിച്ചു. തുടർന്ന് സ്‌റ്റേഷനിലെത്തിയ ജീവനക്കാർക്ക് നേരെ എസ്.ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവ റുടെ മുഖത്തടിക്കുകയും ചെയ്തതതെന്നാണ് പരാതി.

അതേസമയം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്കും മനുഷ്യാവകാശ കമ്മീഷൻ, പൊലീസ് ക്ലബിലടക്കം പരാതി നൽകി യെന്നാണ് ബസ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാൽ ബസ് ഡ്രൈവർ അശ്രദ്ധ മായി വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് എസ്.ഐ പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് മുൻപും ഇയാൾക്കെതിരെ കേസ് നിലവിലു ണ്ടെന്നും എസ്.ഐ കൂട്ടിച്ചേർത്തു.


Read Previous

പൊന്നോണം 2023: പൂരം എനിക്കൊന്നു കാണണം കാന്താ…പൂരം അതിലൊന്ന് കൂടണം കാന്താ| ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരിക വേദിയിൽ സ്റ്റീഫന്‍ മിന്നിത്തിളങ്ങിയപ്പോൾ റിയദിന്റെ മണ്ണിൽ ആസ്വാദകർ ചുവടുവെച്ചു.

Read Next

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ സെപ്റ്റംബർ 11 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular