പിന്‍വാതില്‍ നിയമനം പുറത്തു വരാതിരിക്കാന്‍ ഭീതിപ്പെടുത്തുന്ന മറുപടിയുമായി കാലിക്കറ്റ് സര്‍വ്വകലാശാല.


കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ സി.പി.എം ഉന്നതനേതാക്കളുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി സഹയാ്രതികര്‍ക്കും നല്‍കിയ നിയമനങ്ങള്‍ വലിയ കോളിളക്കങ്ങളും വിവാദവുമാണ് തെരെഞ്ഞെടുപ്പു പ്രചാരണ വേളയില്‍ സംസ്ഥാനത്തുണ്ടാക്കിയത്. ഇതിനിടയിലാണ് പാണത്തൂര്‍ സ്വദേശിയും നിലവില്‍ റാഞ്ചി ഐ.ഐ.എമ്മില്‍ അസി.്രപഫസറായി ജോലി ലഭിച്ച രഞ്ജിത്തിന്റെ അഭിമുഖത്തില്‍ സംവരണതത്വം അട്ടിമറിച്ചെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. മുമ്പ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് വിചിത്ര മറുപടി നല്‍കിയ സര്‍വ്വകലാശാല അധികൃതരുടെ നടപടിയും വിവാദമാവുകയാണ്.

മാര്‍ക്കുകള്‍ പുറത്തുവിടാനാകില്ലെന്നും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ ജീവന് ഭീഷണിയു ണ്ടാകുമെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം. സ്വന്തക്കാരെ തിരുകികയറ്റിയെന്ന ആക്ഷേപ ത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഒന്നിലേറെ ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഒരു അഭിഭാഷകനാണ് ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സര്‍വകലാശാലയ്ക്ക് നല്‍കിയത്. ഇതില്‍ ഓരോ ഉദ്യോഗാര്‍ത്ഥി കള്‍ക്കും ലഭിച്ച മാര്‍ക്ക് എത്രയാണെന്ന് ചോദിച്ചിരുന്നു. എന്നാല്‍ മാര്‍ക്ക് പുറത്തുവിട്ടാല്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന വിചിത്രമായ വാദമായിരുന്നു സര്‍വക ലാശാലയുടെ മറുപടി.

വിവരാവകാശ രേഖയ്ക്കുളള മറുപടി വന്നതോടെ സര്‍വകലാശാല ബോധപൂര്‍വ്വം കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയു മായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരു പറഞ്ഞാണ് സര്‍വകലശാലയുടെ ഈ തട്ടിപ്പ്. ഇത്തരത്തില്‍ നിരവധി സര്‍വ്വകലാശാലകളിലാണ് പിന്‍വാതില്‍ നിയമനത്തിലൂടെ പലരെയും നിയമിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനാണ് വിവരാവകാശ അപേക്ഷ പ്രകാരമുള്ള മറുപടിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത്. പാലക്കാട് മുന്‍ എം.പിമാരായ എം.ബി രാജേഷ്, പി.രാജീവ് , കെ.കെ രാഗേഷ് ,എ. സമ്പത്ത്, പി.കെ ബിജു എന്നിവര്‍ക്ക് പുറമേ നിരവധി സി.പി.എം സഹയാത്രികരുശട ഭാര്യമാര്‍ക്കും വിവിധ സര്‍വ്വകലാശാലകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട നിയമനങ്ങള്‍ ലഭിച്ചത്.


Read Previous

മാമ്പഴക്കൃഷി, ഈ കർഷകന് കിട്ടുന്നത് ലക്ഷങ്ങളുടെ വരുമാനം……

Read Next

വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ അറിയേണ്ട ചില കാര്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular