രോഹിത് വെമുല ദളിതനല്ല’- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം


ഹൈദരാബാദ്: രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിയാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ​ഗുപ്തയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നത് സംബന്ധിച്ചു ഡിജിപി കോടതിയിൽ അപേക്ഷ നൽകും.

അന്വേഷണത്തിൽ രോഹതിന്റെ അമ്മ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർവകലാശാല ക്യാമ്പസിലും പ്രതിഷേധം ഉയർന്നിരുന്നു.

ഹൈദരാബാദ് സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളല്ലെന്നും യഥാർഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമായിരുന്നു തെലങ്കാല പൊലീസിന്റെ അന്തിമ റിപ്പോർട്ട്. മരണത്തിൽ ആരും ഉത്തരവാദിയല്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി തെലങ്കാന ഹൈക്കോടതി യിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. തെളിവുകൾ ഹാജരാക്കാതെയാണ് ജാതി സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യ ത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. പട്ടികജാതി വിഭാഗത്തി ൽപ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുല ബോധവാനായിരുന്നു. മാതാവാണ് സർട്ടിഫിക്കറ്റ് എത്തിച്ചു നൽകിയത്. ഇത് വെളിപ്പെടുന്നത് അക്കാദമിക് ബിരുദങ്ങൾ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികൾ നേരിടേണ്ടിവരുമെന്നതും രോഹിത്തിന്റെ നിരന്തര ഭയമായിരുന്നു വെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യ ത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. കാംപസിൽ പഠന പ്രവർത്തനങ്ങളേക്കാൾ രാഷ്ട്രീയ പ്രവർത്തനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സർവകലാശാലയുടെ തീരുമാനങ്ങളിൽ എതിർപ്പുണ്ടായിരുന്നെങ്കിൽ അതിനെക്കുറിച്ച് പരാമർശിക്കു മായിരുന്നു. അന്ന് സർവകലാശാലയിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ മരണത്തിന് കാരണമായില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

രോഹിത്തിന് അദ്ദേഹത്തിന്റെതായ പ്രശ്നങ്ങളുണ്ടായിരുന്നു. ലൗകിക ജീവിതത്തിൽ തൃപ്തനല്ലായിരുന്നു. ജാതി തെളിയിക്കാൻ ഡിഎൻഎ പരിശോധനയക്ക് തയ്യാറാണോ യെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.


Read Previous

ഹരിത കർമ്മ സേന, പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം

Read Next

പൂച്ചകളെ പിടികൂടി ബിരിയാണി കടകൾക്ക് വിൽക്കുന്നു; ചാക്കിൽ കെട്ടിയ നിലയിൽ 15 ലധികം പൂച്ചകളെ രക്ഷപ്പെടുത്തി; മൃഗസ്നേഹിയുടെ വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular