പൂച്ചകളെ പിടികൂടി ബിരിയാണി കടകൾക്ക് വിൽക്കുന്നു; ചാക്കിൽ കെട്ടിയ നിലയിൽ 15 ലധികം പൂച്ചകളെ രക്ഷപ്പെടുത്തി; മൃഗസ്നേഹിയുടെ വെളിപ്പെടുത്തൽ


ചെന്നൈ: അലഞ്ഞു തിരിയുന്ന പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി റിപ്പോർട്ട്. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ചെന്നൈ എഗ്മോറിലെ കിൽപോക്ക് മേഖലയിലാണ് സംഭവം.

വഴിയോരത്ത് പ്രവർത്തിക്കുന്ന ബിരിയാണി കടകളിലേക്കും ഹോട്ടലുകളിലുകളി ലേക്കുമാണ് പൂച്ചകളെ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി തവണ ഇത്തരം സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിട്ടുണ്ട്. ഒരു തവണ സം​ഘത്തെ പിന്തുടർന്ന പ്പോൾ അവർ തന്നെ തള്ളിയിട്ട് വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 15 ലധികം പൂച്ചകളെ ഒരു ചാക്കിനുള്ളിൽ നിറച്ച നിലയിൽ കണ്ടെത്തിയതായും, ജോഷ്വ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസും മൃഗസംരക്ഷണ വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കെതിരായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പി ച്ചില്ലെങ്കിൽ, ഭാവിയിൽ, കാർട്ടൂണുകളിലോ മൃഗശാലയിലോ മാത്രമേ പൂച്ചയെ കാണാൻ സാധിക്കുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

രോഹിത് വെമുല ദളിതനല്ല’- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

Read Next

നിജ്ജറിന്‍റെ കൊലപാതകം; അറസ്റ്റിലായത് 3 ഇന്ത്യൻ പൗരന്മാർ, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

Leave a Reply

Your email address will not be published. Required fields are marked *

Most Popular