ഒരു പേപ്പര്‍ കാണിച്ച് അടുത്തേക്ക് വിളിച്ചു, സ്ത്രീ മാസ്‌ക് ധരിച്ചിരുന്നു: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കാര്‍ മുമ്പും കണ്ടിട്ടുണ്ടെന്ന് സഹോദരന്‍


കൊല്ലം: ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ മുമ്പും ആ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭികേല്‍ സാറയുടെ എട്ട് വയസുകാരന്‍ സഹോദരന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി ട്യൂഷന് പോകുന്ന സമയത്ത് ഈ കാര്‍ വീടിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്നതായി കാണാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു.

കാര്‍ ഓടിച്ചിരുന്നത് പുരുഷനാണ്. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. സഹോദനെയും വലിച്ചെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല് റോഡില്‍ ഉരഞ്ഞ് മുറിവുണ്ടായി. തള്ളിയപ്പോള്‍ കുട്ടി റോഡില്‍ വീഴുകയും ചെയ്തു. ഈ സമയത്താണ് പെണ്‍കുട്ടിയെ കാറില്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഓടിയെത്തിയ കുട്ടി അയല്‍പക്കത്തുള്ള വീട്ടിലെത്തിയാണ് വിവരം അറിയിച്ചത്.

ഒരു പേപ്പര്‍ കാണിച്ച് അമ്മയുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞ് അടുത്തേക്ക് വിളിച്ചു. അടുത്തേക്ക് എത്തിയപ്പോള്‍ കുട്ടിയെ കാറിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നു. ആണ്‍കുട്ടി പേപ്പര്‍ വാങ്ങിയില്ലെങ്കിലും അടുത്തേക്ക് ചെന്ന പെണ്‍കുട്ടിയെ കാറിനകത്തു നിന്നുള്ളവര്‍ അകത്തേക്ക് വലിച്ചിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സഹോദരന്‍ പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല.


Read Previous

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം വേണമെന്ന് ഫോണ്‍ കോള്‍, സംസ്ഥാന വ്യാപകമായി അന്വേഷണം; ആശങ്കയുടെ മണിക്കൂറുകള്‍, നിര്‍ണായക വിവരങ്ങള്‍ പൊലീസിന്; അബിഗേലിനെ കാത്ത് കേരളം

Read Next

മുഖ്യമന്ത്രിയെ കാണാന്‍ കുഞ്ഞുങ്ങള്‍ വീണ്ടും റോഡില്‍: വെയിലത്ത് നിര്‍ത്തിയത് ഒരു മണിക്കൂറോളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular