മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; വടി ചുഴറ്റി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍


കൊല്ലം: കൊല്ലം നഗരമധ്യത്തില്‍ ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. വടി ചുഴറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

കൊല്ലത്തെ ചിന്നക്കടയില്‍ വച്ച് പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്ന തിനിടെയാണ് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ കരിങ്കൊടി കാണിക്കാന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാട്ടാന്‍ ശ്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ ഐക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു

കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന പ്രദേശത്ത് വലിയ തോതില്‍ പൊലീസ് ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ല്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.


Read Previous

വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍; 49 പേര്‍ കൂടി പുറത്ത്; പട്ടികയില്‍ ശശി തരൂരും കെ സുധാകരനും

Read Next

ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി കമ്മിന്‍സ്; 20.50 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്‌സില്‍; പവല്‍ 7.40 കോടി, ഹെഡ്ഡ് 6.80 കോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular