ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി കമ്മിന്‍സ്; 20.50 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്‌സില്‍; പവല്‍ 7.40 കോടി, ഹെഡ്ഡ് 6.80 കോടി


ദുബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സ്. 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്.

നായക മികവും ബൗളിങ് വിഭാഗത്തിന്റെ കരുത്തു വര്‍ധിപ്പിക്കാനുമുള്ള നീക്കമാണ് ലേലത്തില്‍ നിര്‍ണായകമായത്. ഡല്‍ഹി, പഞ്ചാബ് ടീമുകളും കമ്മിന്‍സ് സ്വന്ത മാക്കാന്‍ തുനിഞ്ഞതോടെയാണ് കോടികളിലേക്ക് ലേലം മാറിയത്. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ്ഡും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു തന്നെ. താരത്തെ 6.80 കോടിക്കാണ് എസ്ആര്‍എച് സ്വന്തമാക്കിയത്.

സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് കോടികള്‍ സ്വന്തമാക്കിയ മറ്റൊരു താരം. പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില.


Read Previous

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; വടി ചുഴറ്റി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

Read Next

എംപിയുടെ മിമിക്രി ഫോണില്‍ പകര്‍ത്തി രാഹുല്‍, അപമാനകരമെന്ന് രാജ്യസഭാ ചെയര്‍മാന്‍; ബഹളമൊഴിയാതെ പാര്‍ലമെന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular