കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായ കന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍
കൊച്ചി: പൊറിഞ്ചു മറിയം ജോസിന് ശേഷം ശക്തമായ കഥാപാത്രമായ് നൈല ഉഷ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് എതിരെ. സേതു, തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന എതിരെ സംവിധാനം ചെയ്യുന്നത് നവാഗതനായ അമൽ കെ ജോബിയാണ് .ഗോകുൽ സുരേഷ് നായകനാവുന്ന ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു പ്രധാന അഭിനേതാവ്. ധാരാളം ട്വിസ്റ്റുകളോടെ
കൊച്ചി: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ആൻ അഗസ്റ്റിൻ അഭിനയരംഗത്തേക്ക് മടങ്ങിയെ ത്തുന്നു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷ ക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഒാട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കകാരമാണിത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും
നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ വിശദീകരണം. തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിൽ തിയേറ്റർ ഉടമകൾ പ്രതിഷേധം അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ
കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം. കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക്
മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൾ ലാഹിരി ബൻസാൽ പറഞ്ഞു. കോവിഡിനെതിരായ എല്ലാ മുൻകരുതൽ നടപടികളും അേദ്ദഹം സ്വീകരിച്ചിരുന്നു.
പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം. മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരെനെന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെ വിശേഷിപ്പിച്ചിരുന്നത്. ജീവിതമെന്നാൽ ജീവിക്കലാണെന്നും സാഹിത്യമെന്നാൽ പുതിയതിനെ സൃഷ്ടിക്കലാണെന്നും പുനത്തിലിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു അക്ഷരങ്ങളെ മൺചെരാതുക്കളാക്കി അദ്ദേഹം വായനക്കാരുടെ മനസ്സിൽ വെളിച്ചം പകർന്നത്. മലയാളത്തില്‍
കൊച്ചി: മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യൻ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാൽ തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കും പണം ഉണ്ടാക്കാൻ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ
കൊച്ചി:യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും പുരോഗമിക്കുകയാണ്. എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന