ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി - റഫീല ദമ്പതികളടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കഞ്ഞികൊടുക്കുന്നതിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞി ന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ
പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗ കൂടിയായ ജെയ്‌സണ്‍ ജോസഫാണ് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്. കോളിജിലുള്ള വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ്
തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടലില്‍ വീണവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രണ്ട് പേരെ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കടല്‍ വളരെ ക്ഷുബ്ധമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരുടെ മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തി യെങ്കിലും
മലപ്പുറം: പത്മജ വേണുഗോപാല്‍ ബിജെപി അംഗ്വതം സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡര്‍ കെ കരുണാകരന്റെയും ചിത്രവുമായി ഫ്‌ളെക്‌സ് സ്ഥാപിച്ച് ബിജെപി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വിഷയം ചര്‍ച്ചയായതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളെക്‌സ് കീറിക്കളഞ്ഞു. പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം
ആലുവ: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറ ത്തേക്ക് എത്തുക. ഇന്ന് അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കും. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തി നായി ആലുവ മണപ്പുറത്ത് എത്തുന്നത്. ഭക്തർക്ക്
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കോണ്‍ ഗ്രസിന്റെ കാര്യം അവരോട് ചോദിക്കുക, ബിജെപിയുടെ കാര്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മുരളീധരനെത്തുന്നതോടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് കോണ്‍ഗ്രസ്
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. അടിയന്തിരാവസ്ഥ കാലത്ത് ക്രുരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് .ഇപിഎഫ്ഒ ഉദ്യോഗസ്ഥനായിരുന്നു.