Palakkad
10 വയസ് പ്രായം തോന്നിക്കുന്ന കുട്ടി ക്യൂവിൽ പട്ടാമ്പിയിലെ ബെവ്കോ ഔ‍ട്ട്ലെറ്റിലെ ദൃശ്യങ്ങൾ പുറത്ത്

10 വയസ് പ്രായം തോന്നിക്കുന്ന കുട്ടി ക്യൂവിൽ പട്ടാമ്പിയിലെ ബെവ്കോ ഔ‍ട്ട്ലെറ്റിലെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ  പുറത്ത്. പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയിൽ നിർത്തിയത്. ഇവിടെ മദ്യം

Kollam
കൊല്ലത്തെ വാടക വീട്ടിൽ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്തെ വാടക വീട്ടിൽ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.  ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ

News
കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി; ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി; ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍ പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി

Malappuram
ഭാര്യയുടെ പിതാവിനെ വിളിച്ച് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മലപ്പുറം സ്വദേശിക്കെതിരെ കേസ്

ഭാര്യയുടെ പിതാവിനെ വിളിച്ച് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതില്‍ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴി അനുസരിച്ച് മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ കേസെടുത്തത്. വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്.

Thiruvananthapuram
സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ

സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ

തിരുവനന്തപുരം: ആശമാരുടെ സമരത്തിന് ഐക്യദാ‌‍ർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയ‌ർമാൻ കെ.സച്ചിദാനന്ദൻ. പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാ‌ർക്കൊപ്പം ചേ‌ർന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഐക്യപ്പെടൽ. സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.  ചെറിയ ഒരു വർധന

News
സിപിഎം നേതാക്കളോട് കയർത്ത് എസ്റ്റേറ്റ് തൊഴിലാളികൾ വയനാട് ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമാണ പ്രവൃത്തി തുടങ്ങി

സിപിഎം നേതാക്കളോട് കയർത്ത് എസ്റ്റേറ്റ് തൊഴിലാളികൾ വയനാട് ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമാണ പ്രവൃത്തി തുടങ്ങി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇന്ന് രാവിലെ കല്‍പ്പറ്റ ബൈപ്പാസിലെ എൽസ്റ്റണ്‍ എസ്റ്റ്റേറ്റ് ഭൂമിയിൽ തേയില ചെടികള്‍ അടക്കം പിഴുതുമാറ്റികൊണ്ട് നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് നിര്‍മാണം നടക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ

Palakkad
ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്‍റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സംഭവം നടക്കുമ്പോൾ ശുഭാ

News
കണ്ണനെ കൺനിറയെ കണ്ടു തൊഴുത് ഗവർണറും പത്‌നിയും; ചിത്രങ്ങൾ

കണ്ണനെ കൺനിറയെ കണ്ടു തൊഴുത് ഗവർണറും പത്‌നിയും; ചിത്രങ്ങൾ

ഗുരുവായൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവര്‍ണര്‍ പത്‌നി അനഘ ആര്‍ലേക്കര്‍ക്കൊപ്പം ദര്‍ശനത്തിനെത്തിയത്. ദേവ സ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്ര

News
ഓടല്ലേടാ.. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ വിലയായി നൽകിയത് സ്വന്തം ജീവൻ, നൊമ്പരമായി സിജോ

ഓടല്ലേടാ.. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ വിലയായി നൽകിയത് സ്വന്തം ജീവൻ, നൊമ്പരമായി സിജോ

തൃശൂര്‍: പൂച്ചക്കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വണ്ടികള്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാ തെ റോഡ് മുറിച്ച് കിടക്കാന്‍ ഓടിയതാണ് തൃശൂര്‍ മണ്ണുത്തിയില്‍ യുവാവിന്റെ ജീവനെടുത്തത്. കാള ത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയുടെ (42) മരണം നാടിന് തന്നെ നൊമ്പരമായിരിക്കുകയാണ്. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ 'ഓടല്ലേടാ' എന്നു റോഡിന് വശത്തുനിന്നവര്‍

Thiruvananthapuram
 തിരുവനന്തപുരത്ത് വിമാനത്തിൽ പക്ഷികൾ ഇടിക്കുന്നത് പതിവ്; യോഗം വിളിച്ച് മുഖ്യമന്ത്രി

 തിരുവനന്തപുരത്ത് വിമാനത്തിൽ പക്ഷികൾ ഇടിക്കുന്നത് പതിവ്; യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പക്ഷികൾ വിമാനത്തിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാവുന്നതും സർവീസ് മുടങ്ങുന്നതും പതിവായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രശ്ന പരിഹാരത്തിന്  യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സെക്രട്ടറിമാരും എയർപോർട്ട് അതോറിട്ടി, നഗരസഭ, അദാനി എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.  വിമാനത്താവളത്തിൽ 2018 മുതൽ ഇതുവരെ

Translate »