ന്യൂഡല്‍ഹി: യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ (38) 23 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടു പോയി വധിച്ച സംഭവത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഡാനിയല്‍ പേളിനെ വധിച്ചത് ബ്രിട്ടീഷ്-പാക് ഭീകരന്‍ അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖാണ്. ഇയാള്‍ക്ക് ജെയ്ഷെയുമായി നേരിട്ട് ബന്ധമുണ്ടെന്ന് മിസ്രി പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിടും. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്,
ന്യൂഡൽഹി: പാകിസ്ഥാന് തിരിച്ചടി നൽകിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തി ന്റെ വാർത്താ സമ്മേളനത്തിലാണ് സ്ഥിരീകരണം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫി യ ഖുറേഷി, വ്യോമസേന വിംഗ്കമാൻഡർ വ്യോമിക സിംഗ് എന്നിവരായിരുന്നു വാർത്താസമ്മേള നത്തിൽ പങ്കെടുത്തത്. തിരിച്ചടിയുടെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വാർത്താ സമ്മേളനത്തിൽ
ദില്ലി: ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചു. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.
ന്യൂഡല്‍ഹി: ഇന്ത്യ - പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. പാകി സ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാരോപിച്ച് ഇന്ത്യക്ക് എതിരെ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം രൂക്ഷമായിക്കിയത്. അതിര്‍ത്തി മേഖലളിലെ 26 ഇടങ്ങളിലെങ്കിലും
തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും. വ്യോമസേനയും തീരസംരക്ഷണ
ന്യൂഡൽഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യൺ ഡോളർ) ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്നലെ അനുവദിച്ചു. പാകിസ്ഥാന് വായ്പ നൽകിയാൽ അത് ഭീകര പ്രവർത്തനത്തിന് സഹായം നൽകാൻ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തിൽ ഇന്ത്യ ആരോപിച്ചിരുന്നു. ഇത് മറിക ടന്നാണ് ഐ.എം.എഫിന്റെ നീക്കം. വായ്പ അനുവദിക്കാനുള്ള
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുന്നു. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി
ഇസ്ലാമാബാദ്: ഇന്ത്യ - പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യ ത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: ഇന്ത്യയുടെ തിരിച്ചടിയിൽ വിറച്ച പാകിസ്ഥാൻ പക്ഷേ തങ്ങളുടെ വാചകമടി തുടരുന്നു. പാകിസ്ഥാന്റെ ഏരിയൽ റഡാർ സംവിധാനവും ഡ്രോണുകളും ആയുധങ്ങളും ഇന്ത്യൻ ആക്രമണ ത്തിൽ നിലംപരിശായെങ്കിലും ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പറയുന്നത്. 78 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം