ചെറിയനാട് : നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16366) ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ ബോർഡ് അറിയിച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ
തിരൂർ എം ടി വാസുദേവൻ നായരെന്ന അതുല്യ പ്രതിഭയ്ക്ക് പ്രണാമമർപ്പിച്ച് അഞ്ചുദിവസംനീണ്ടുനിന്ന തുഞ്ചൻ ഉത്സവത്തിന് സമാപനമായി. സമാപന സമ്മേളനം തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ ഉദ്ഘാടനംചെയ്തു. കേരളത്തിലുടനീളം സാഹിത്യ സദസ്സുകൾ നടക്കുമ്പോഴും സമൂഹത്തിലെ ഒരുവിഭാഗം ലഹരിക്ക് അടിമപ്പെട്ട സ്ഥിതിയാണ്. അത് കേരളീയ സംസ്കാരം മലീമസപ്പെടുത്തുന്നു. അതിനെതിരെ പോരാടാനുള്ള
ഓടിത്തുടങ്ങിയ ട്രെയില്‍ കയറാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ പിടിവിട്ടു. പിന്നാലെ സ്റ്റേഷനും ട്രെയിനും ഇടയിലുടെ വിടവിലൂടെ പാളത്തിലേക്ക്. വണ്ടി അത്യാവശ്യം വേഗത കൈവരിച്ച സമയം. സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ പലരും അത്തരം മുന്നറിയിപ്പുകൾ മറന്ന് പോകുന്നു.
തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഴല്‍മന്ദം (പാലക്കാട്): സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ, തുറന്നുവെച്ച വാതിലിലൂടെ വീണ വീട്ടമ്മയ്ക്ക് പരിക്ക്. കിഴക്കഞ്ചേരി മൂലംകോട് പക്കിരിക്കുളമ്പ് ചേരാംപാടം വീട്ടില്‍ മുംതാജിനാണ് ഗുരുതര (49) പരിക്കേറ്റത്. മുംതാജിന്റെ ബന്ധു വടക്കഞ്ചേരി ഗ്രാമം തെന്നാമരം വീട്ടില്‍ ഷൈലയ്ക്കും മറ്റൊരു യാത്രികയ്ക്കും ബസിനുള്ളില്‍ വീണ് നിസ്സാര പരിക്കുണ്ട്. ശനിയാഴ്ച രാവിലെ
കോഴിക്കോട്: തദ്ദേശമേഖലയിലെ പ്രത്യേകിച്ചും ഗോത്ര-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും മറ്റുമുള്ള കുട്ടികള്‍ക്ക് പിന്തുണയേകാന്‍ 'കനസ് ജാഗ' (സ്വപ്നസ്ഥലം) യുമായി കുടുംബശ്രീ. 'കനസ് ജാഗ' എന്നത് ഗോത്രഭാഷയിലുള്ള വാക്കാണ്. ഓരോരുത്തരും ജീവിക്കുന്നയിടം, കാലാവസ്ഥ, സാമൂഹികപ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് അവയെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പോഷകാഹാരം, സാംസ്‌കാരിക
പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊല്‍പ്പാക്കര തട്ടാന്‍പറമ്പില്‍ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരെയാണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്.
ആലപ്പുഴ: ഉത്സവത്തിന് കൂടുതല്‍ ആനകളെ വിട്ടുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകാത്ത ദേവസ്വം ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി ഭക്തര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനാണ് ആനകളെ വിട്ടുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് വിമുഖത കാണിക്കുന്നത്. ചരിത്രപ്രസിദ്ധമായ ചിത്തിര ഉത്സവത്തിന് വിഷുദിനത്തിലാണ് കൊടിയേറുക. കൊടിയേറ്റ് മുതല്‍
കാളികാവ് (മലപ്പുറം): രണ്ടരവയസ്സുള്ള മകളെ കൊന്ന കേസിൽ പ്രതിയായ ഉദരംപൊയിലിലെ ഫായിസ് വിവാഹംമുതൽ ഭാര്യയോടും ഭാര്യാവീട്ടുകാരോടും പെരുമാറിയത് പകയോടെയെന്ന് വീട്ടുകാർ.വിവാഹവാഗ്ദാനം നൽകി പ്രണയത്തിലായ ഫായിസ് പിന്നീട് കല്യാണത്തിൽനിന്ന് പിൻമാറാൻ ശ്രമിച്ചു. അതോടെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതിന് കേസുമായി. കല്യാണത്തിനു മുമ്പ് ഭാര്യ നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പരാതിയെത്തുടർന്ന്
കൊരട്ടി: ''ഈ മാല ഞാന്‍ എടുത്തോട്ടേ...'' ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയോടുള്ള ചോദ്യം മുഴുമിപ്പിക്കും മുന്നേ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലായി. മേലൂരിലാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഇടവഴിയിലേക്ക് തിരിഞ്ഞ വയോധികയ്ക്ക് പിന്നാലെയെത്തിയാണ് ഇയാള്‍ മാല കവര്‍ന്നത്. കൂവക്കാട്ടുകുന്ന്