സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം.


കൊവിഡ് കാരണം പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആകുകയോ മാതാപിതാക്കളടക്കം വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് വൈറസ് ബാധ ഏൽക്കുകയോ ചെയ്താൽ പ്രാക്ടിക്കൽ എഴുതാൻ കഴിയാതെ വരുന്നവർക്ക് വീണ്ടും പരീക്ഷ സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം.

ഇതിനായി സ്കൂൾ അധികൃതർ റീജിയണൽ അതോറിട്ടിയുമായി കൂടിയാലോചന നടത്തി ജൂൺ 11ന് മുൻപ് പരീക്ഷ നടത്തണം. അസൈൻമെന്റും ഇന്റേണൽ അസസ്‌മെന്റുകളും ജൂൺ 11ന് മുൻപ് സമർപ്പിച്ചാൽ മതിയാകും. പരീക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് ഇ പരീക്ഷ എന്ന ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ അവസരം നൽകിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ മേയ്, ജൂൺ മാസങ്ങളി ലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രാക്ടിക്കൽ പരീക്ഷ.


Read Previous

സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

Read Next

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular