സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍


റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 985 ആണ് രോഗമുക്തി നേടിയത് 661 പേര്‍ അതേസമയം 10 കോവിഡ് മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,935 ആണ്.. ഇവരില്‍ 999 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 402,142 ഉം മരണ നിരക്ക് 6,791 ഉം രോഗമുക്തി നേടിയവര്‍ 386,102 ആയി രോഗമുക്തി നിരക്ക് 97.27 82ശതമാനമായി. 443 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ഏപ്രില്‍ പതിനഞ്ചു വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 66,07,384 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 16,018,862 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 45,843 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 13.89 പിന്നിട്ടു. ഇതുവരെ, 2,986,509 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 114,604,656 ആയി ചികിത്സയിലുള്ളവര്‍, 21,385,009 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്..ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 80.42 ശതമാനമാണ്.


Read Previous

നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്; വിഡിയോ വൈറലാകുന്നു.

Read Next

സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular