കമ്യുണിസ്റ്റ് പാവാട അലൻസിയർ! ഇത് മാനസികരോഗം മൂർച്ഛിച്ചത്, അവാർഡ് പിൻവലിക്കണം: ഹരീഷ് പേരടി


കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയറിനെതിരെ നടൻ ഹരീഷ് പേരടി. അലൻസിയറുടെ അവാർഡ് സർക്കാർ‍ പിൻവലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനി ക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാൻ ജന പ്രതിനിധികളോ കലാസാംസ്കാരിക രം​ഗത്തു നിന്നുള്ളവരോ ആരും തയാറാകുന്നി ല്ലെന്നും ഹരീഷ് പേരടി വിമർശിച്ചു. 

ഹരീഷ് പേരടിയുടെ വാക്കുകൾ: 

‘‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാ മായിരുന്നു… പക്ഷേ പറഞ്ഞത് കമ്യുണിസ്റ്റ് പാവാട അലൻസിയറായി പോയി… എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്… അലൻസിയറെ.. മഹാനടനെ.. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ….. അത് നിന്റെ മാനസികരോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്… അതിന് ചികിൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്…

അല്ലെങ്കിൽ മറ്റൊരു വഴി സ്വർണം പൂശിയ ആൺ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്.. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല … അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്… ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലി ക്കേണ്ടതാണ്.’’- ഹരീഷ് പേരടി സോഷ്യൽമീഡിയയിൽ കുറിച്ചു.

വിവാദങ്ങൾക്ക് ഇടയാക്കിയ അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പരാമർശം ഇങ്ങനെ:

 ‘‘പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്ന യിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’’–അലൻസിയർ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകൻ ഗൗതം ഘോഷിനോടുമായിരുന്നു അലൻസിയറിന്റെ അഭ്യർഥന.


Read Previous

സംസ്ഥാന രാഷ്ട്രിയം വീണ്ടും തിളച്ചു മറിയുമോ? ആത്മകഥയുമായി സരിത എസ് നായര്‍; പ്രതി നായിക”

Read Next

എസ്‌ഐയെ കുരുക്കാന്‍ മോഷണക്കേസ് പ്രതിയെ എസ്എച്ച്ഒ സെല്ലില്‍ നിന്നും തുറന്നു വിട്ടു; അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular