റിയാദ്​ നഗരത്തിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ്; ആദ്യഘട്ടം പൂർത്തിയായി; പഴയ ചരിത്രം നിലനിർത്തികൊണ്ടായിരിക്കും പുതിയ കെട്ടിടം പണിയുന്നത്


റിയാദ്: സൗദി തലസ്ഥാനനഗരം മോ‍‍ടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 73 മുതൽ 23 വർഷം വരെയുള്ള പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി. 1950നും 2000ത്തിനുമിടയിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആണ് പൂർത്തിയായിരി ക്കുന്നത്. കെട്ടിടങ്ങൾ നിർമ്മിച്ചതിലെ ചരിത്രം ഇതുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി റിയാദ് മുനിസിപ്പാലിറ്റിയാണ് തയ്യാറാക്കിയിരിക്കുന്നത്.

റിയാദ് നഗരത്തിലെ വാസ്തുവിദ്യ എങ്ങനെയാണ്. നഗരങ്ങളുടെ വികസനം ഘട്ടങ്ങളായി നിരീക്ഷിക്കാനും രേഖപ്പെടുത്താനും ഇതിലൂടെ സാധിക്കും. ആദ്യ കാലത്ത് റിയാദ് സാക്ഷ്യംവഹിച്ച പദ്ധതികൾ എന്തെല്ലാം ആയിരുന്നു എന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കും. കണക്കെടുപ്പിന്റെ 50 ശതമാനം ഘട്ടങ്ങളും പൂർത്തിയാക്കി യതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.

റിയാദ് ഗവർണർ ആയി സൽമാർ രാജാവ് ഉണ്ടായിരുന്നു. ഈ കാലയളവിൽ ആയിരുന്നു പല കെട്ടിടങ്ങളും നിർമ്മിച്ചത്. ചരിത്രപരമായ പല മൂല്യങ്ങളുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. സാംസ്കാരികവും സാമൂഹികവുമായ പല രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലള്ള കെട്ടിടങ്ങൾ അതിന്റെ പഴമ നിലനിർത്തി ആധുനികമായ രീതിയിൽ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ പൈതൃകം സംരക്ഷിച്ചുകൊണ്ടാണ് വിഷൻ 2030 മുന്നോട്ടു പോകുന്നത്. പൂർണ്ണമായും ഒരോ ഘട്ടവും പഠിച്ച ശേഷം ആയിരിക്കും പദ്ധതികൾ പൂർത്തിയാക്കുന്നതെന്ന് റിയാദ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.


Read Previous

പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നല്‍കും; ജിആര്‍ അനില്‍

Read Next

ഖബർ കാണണമെന്ന് ഉമ്മയുടെ അവസാന ആഗ്രഹം; കൊവിഡ് ബാധിച്ച് മരിച്ചത് ഏകമകൻ; ഒടുവിൽ പൊട്ടിക്കരഞ്ഞ് ആമിന

Leave a Reply

Your email address will not be published. Required fields are marked *

Most Popular