ഖബർ കാണണമെന്ന് ഉമ്മയുടെ അവസാന ആഗ്രഹം; കൊവിഡ് ബാധിച്ച് മരിച്ചത് ഏകമകൻ; ഒടുവിൽ പൊട്ടിക്കരഞ്ഞ് ആമിന


മസ്കറ്റ്: കൊവിഡ് കാലം പ്രവാസികളെ സംബന്ധിച്ച് പലർക്കും ഓർക്കാൻ ഇഷ്ടമില്ലാത്ത സമയം ആണ്. നിരവധി പേരുടെ ജോലി പോയി, പലർക്കും നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മ‍ൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലായി രുന്നു. അതിന് നിരവധി നിയമ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദേശത്ത് മക്കളെ ജോലി ക്കായി പറഞ്ഞു വിടുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ് ഒരോ ഉമ്മമാർക്കും. കണ്ണ് നിറയാതെ മക്കളെ മറ്റൊരു രാജ്യത്തേക്ക് ഒരു ഉമ്മയും പറഞ്ഞുവിടില്ല.

2021ലെ കൊവിഡ് കാലത്താണ് കണ്ണൂർ കരുവഞ്ചാൽ സ്വദേശി റഷീദ് മരിക്കുന്നത്. ഒമാനിലെ മസ്കറ്റിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് കാലം ആയതിനാൽ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഒരുപാട് നിയമപ്രശ്നങ്ങൾ അന്ന് ഉണ്ടായിരുന്നു. തുടർന്ന് റഷീദിനെ ഒമാനിൽ തന്നെ ഖബറടക്കാൻ തീരുമാനിച്ചു. എന്നാൽ റഷീദിന്റെ മാതാവിന് തന്റെ ഏക മകനെ അവസാനമായി കാണാൻ സാധിക്കാത്തതിന്റെ വേദന വർഷങ്ങൾ കഴിഞ്ഞിട്ടും മാറിയില്ല. ഏക മകന്റെ ഖബർ സന്ദർശിക്കാൻ ആ​ഗ്രഹം. മസ്കറ്റ് കെഎംസിസി റൂവി ഏരിയാ കമ്മറ്റിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തി. അങ്ങനെ റഷീദിന്റെ ഉമ്മ മസ്കറ്റിൽ എത്തി. കൊവിഡ് ബാധിച്ച സമയത്തും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തും റഷീദിന് ആവശ്യമായ എല്ലാ സഹായവും നൽകിയത് അന്ന് കെഎംസിസി റുവി ഏരിയാ കമ്മറ്റി ആയിരുന്നു. റഷീദിന്റെ മരണത്തിന് ശേഷം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ ക്കും കെഎംസിസി രം​ഗത്തുണ്ടായിരുന്നു.

കൊവിഡ് ബാധിച്ച മരിച്ച ആളുകളുടെ മ‍ൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരു മാർ​ഗവും ആ സമയത്ത് ഉണ്ടായിരുന്നില്ല. അന്ന് ഒരുപാട് ശ്രമങ്ങൾ ഇതിന് വേണ്ടി കെഎംസിസി റുവി ഏരിയാ കമ്മറ്റി നടത്തിയിരുന്നു. തുടർന്ന് റഷീദിന്റെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കുകയായിരുന്നു. ഒമാനിലെ മബേല ഖബർ സ്ഥാനത്താണ് മറവു ചെയ്തത്.

തന്റെ ഏക മകനെ ഒന്നു അവസാനമായി കാണാൻ പോലും കാണാൻ സാധിക്കാതെ സങ്കടത്തിലായിരുന്നു റഷീദിന്റെ മാതാവ്. ഒടുവിൽ വർഷങ്ങൾക്ക് ശേഷം മകന്റെ ഖബറിടം കാണണം എന്ന ഉമ്മയുടെ ആ​ഗ്രഹം റൂവിയിലെ കെ.എം.സി.സി പ്രവർത്തകർ സന്തോഷത്തോടെ ഏറ്റെടുത്ത് നടത്തികൊടുക്കാൻ തീരുമാനിക്കുക യായിരുന്നു. റഷീദിന്റെ ഉമ്മ കഴിഞ്ഞ ദിവസം ആണ് മസ്കറ്റിലെത്തിയത്. മബേല ഖബറിടത്തിൽ തന്റെ പൊന്നുമോന്റെ ഖബറിടം കണ്ട ആ ഉമ്മപൊട്ടികരഞ്ഞു. മകന് വേണ്ടി അല്ലാഹുവിനോട് അവിടെ നിന്നുകൊണ്ട് ദുആ ചെയ്തു മടങ്ങി.


Read Previous

റിയാദ്​ നഗരത്തിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ്; ആദ്യഘട്ടം പൂർത്തിയായി; പഴയ ചരിത്രം നിലനിർത്തികൊണ്ടായിരിക്കും പുതിയ കെട്ടിടം പണിയുന്നത്

Read Next

ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ വികസന പദ്ധതികൾക്ക് സൗദി അറേബ്യ 4500 കോടിയിലേറെ ഡോളറിന്റെ ധനസഹായം നൽകി; 100 കോടി ഡോളറി​ന്‍റെ പുതിയ വികസന പദ്ധതി പ്രഖ്യാപിച്ചു; നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും; ഗാസ യുദ്ധവും ഉടന്‍ നിര്‍ത്തണം: ആഫ്രിക്കന്‍ ഉച്ചകോടിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍,

Leave a Reply

Your email address will not be published. Required fields are marked *

Most Popular