ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ വികസന പദ്ധതികൾക്ക് സൗദി അറേബ്യ 4500 കോടിയിലേറെ ഡോളറിന്റെ ധനസഹായം നൽകി; 100 കോടി ഡോളറി​ന്‍റെ പുതിയ വികസന പദ്ധതി പ്രഖ്യാപിച്ചു; നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും; ഗാസ യുദ്ധവും ഉടന്‍ നിര്‍ത്തണം: ആഫ്രിക്കന്‍ ഉച്ചകോടിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍,


റിയാദ് : ഗാസ യുദ്ധവും ഫലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും ഉടനടി നിര്‍ത്തണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് റിയാദില്‍ സൗദി, ആഫ്രിക്കന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന സൈനിക ആക്രമണത്തെയും സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെയും അന്താരാഷ്ട്ര മാനുഷിക നിയമം തുടര്‍ച്ചയായി ലംഘിക്കുന്ന തിനെയും അപലപിക്കുന്നു. പശ്ചിമേഷ്യയില്‍ സ്ഥിരതയും ശാശ്വത സമാധാനവുമു ണ്ടാക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കണം.

സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും പിന്തുണക്കുന്നു. സുഡാനില്‍ പരസ്പരം പോരടിക്കുന്ന സൈന്യവും റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സസും ജിദ്ദയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്യുന്നു. സുഡാന്റെ അഖണ്ഡതയും സുരക്ഷയും ആര്‍ജിത നേട്ടങ്ങളും കൂത്തുസൂക്ഷിക്കാനുള്ള അടിസ്ഥാനം സംവാദത്തി ന്റെ ഭാഷയാകണമെന്ന് പ്രത്യാശിക്കുന്നതായും ആഫ്രിക്കന്‍ ഉച്ചക്കോടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു

ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറി​െൻറ വികസന പദ്ധതി പ്രഖ്യാപിച്ച്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. റിയാദിൽ വെള്ളിയാഴ്​ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ്​ ആഫ്രിക്കയിൽ സൽമാൻ രാജാവി​െൻറ നാമധേയത്തിൽ അടുത്ത 10 വർഷം കൊണ്ട്​ പൂർത്തിയാക്കുന്ന വമ്പൻ വികസന പദ്ധതി പ്രഖ്യാപിച്ചത്​. വിവിധ തലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ബന്ധം വളർത്തിയെടുക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലും ലോകമെമ്പാടും സുരക്ഷിതത്വവും സമാധാനവും സ്ഥാപിക്കുന്നതിന് സംഭാവന നൽകാനാണ് ഈ പ്രതിബദ്ധത ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്​ പുറമെ ആഫ്രിക്കയിൽ വിവിധ മേഖലകളിലായി 25 ശതകോടി ഡോളറി ലധികം നിക്ഷേപം നടത്താനും സൗദി അറേബ്യക്ക്​ പദ്ധതിയുണ്ട്​. അവിടെ നിന്നുള്ള കയറ്റുമതിക്കായി 10 ശതകോടി ഡോളറി​െൻറ ധനസഹായവും ഇൻഷുറൻസും സൗദി നൽകും. 2030 വരെ ആഫ്രിക്കക്ക്​ അഞ്ച്​ ശതകോടി ഡോളർ അധിക വികസന ധനസഹായം നൽകുകയും ചെയ്യുമെന്നും കിരീടാവകാശി വ്യക്തമാക്കി.

കൂടാതെ, ആഫ്രിക്കയിലെ നയതന്ത്ര സാന്നിധ്യം വിപുലീകരിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വൻകരയിലെ സൗദി എംബസികളുടെ എണ്ണം 40 ആയി ഉയർത്തി. 54 ആഫ്രിക്കൻ രാജ്യങ്ങളിലെ വികസനപരവും മാനുഷികവുമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ 4,500 കോടി ഡോളർ ഇതുവരെ നൽകിയിട്ടുണ്ടെന്നും കിരീടാവകാശി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളുടെ കടം പരിഹരിക്കുന്നതിന്​ ഏറ്റവും നൂതനമായ പരിഹാരമാർഗങ്ങളെ സൗദി അർപ്പണബോധത്തോടെ പിന്തുണയ്​ക്കുകയാണെന്നും അതത്​ രാജ്യങ്ങൾക്ക് അവരുടെ വിഭവങ്ങളും സ്വയം കഴിവുകളും വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സ മുനമ്പിലെ സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള സൈനീകാക്രമണങ്ങളെ അപലപിച്ച അമീർ മുഹമ്മദ് ബിൻ സൽമാൻ അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമായി ഇസ്രായേൽ അധിനിവേശകർ തുടരുന്ന ലംഘനങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. ‘വേൾഡ്​ എക്‌സ്‌പോ 2030’ന്​ റിയാദിൽ ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായും ഭാവിയെ സങ്കൽപ്പിക്കാൻ സംഭാവന ചെയ്യുന്ന അഭൂതപൂർവവും അസാധാരണവുമായ ഒരു പതിപ്പായിരിക്കും അതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.


Read Previous

ഖബർ കാണണമെന്ന് ഉമ്മയുടെ അവസാന ആഗ്രഹം; കൊവിഡ് ബാധിച്ച് മരിച്ചത് ഏകമകൻ; ഒടുവിൽ പൊട്ടിക്കരഞ്ഞ് ആമിന

Read Next

നിലപാടുകളും സമ്മർദങ്ങളും ഏകോപ്പക്കാന്‍ അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടി ഇന്നും നാളെയും റിയാദില്‍ , ഉച്ചകോടിക്ക് മുന്നോടിയായി സഖ്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular