നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകന് ആളുമാറി മര്‍ദനം; പാര്‍ട്ടി അന്വേഷിക്കും; സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ്


കൊച്ചി: നവകേരള സദസില്‍ സിപിഎം പ്രവര്‍ത്തകനെ ആളുമാറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മര്‍ദിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം. സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസിനാണു മര്‍ദനമേറ്റത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസ്സിനിടെ ഇന്നലെയായിരുന്നു അതിക്രമം. പാര്‍ട്ടി പ്രവര്‍ത്തക നാണെന്നു പറഞ്ഞിട്ടും തന്നെ മര്‍ദിച്ചതായി റയീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകന്‍ അല്ലെങ്കിലും മര്‍ദിക്കുന്നത് ശരിയല്ലെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് റയീസ് വ്യക്തമാക്കിയിരുന്നു.

ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ നവകേരള സദസ്സ് വേദിയില്‍ പ്രതിഷേധിച്ചിരുന്നു. ലഘുലേഖ വിതരണം ചെയ്തതായിരുന്നു പ്രകോപനം. ഇവരില്‍പ്പെട്ട ആളാണ് റയീസെന്നു കരുതിയായിരുന്നു മര്‍ദനം. ആക്രമണത്തില്‍ പരിക്കേറ്റ റയീസ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ തന്നെ അഞ്ചുപേര്‍ തടയുകയും ഫോണ്‍ പരിശോധിച്ചതിന് ശേഷം വിട്ടയച്ചതായും തുടര്‍ന്ന് പുറത്തേക്ക് നീങ്ങിയ തന്നെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും റയീസ് ആരോപിച്ചു. സംഭവത്തില്‍ ഡിഎസ്എ പ്രവര്‍ത്തകരായ മുഹമ്മദ് ഹനീന്‍, റിജാസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


Read Previous

ശബരിമലയിൽ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു

Read Next

ആ ബന്ധത്തില്‍നിന്നു പുറത്തുവന്നു, എന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു; സമൂഹത്തിന് എന്താണ് ഇത്ര പ്രശ്‌നം?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular