ഇടിച്ചിറങ്ങിയ ലൂണ25 ചന്ദ്രോപരിതലത്തിൽ കുഴിയുണ്ടാക്കി, നാസ


മോസ്കോ: സോഫ്റ്റ് ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെ ഇടിച്ചിറങ്ങിയ ലൂണ 25 ദൗത്യം ചന്ദ്രോപരിതലത്തിൽ 10 മീറ്റർ വിസ്തീർണമുള്ള കുഴിയുണ്ടാക്കിയതായി നാസ പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. 47 വർഷത്തിനുശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യമായ ലൂണ 25 , ഇന്ത്യയുടെ ചന്ദ്രയാൻ വിജയത്തിനു ദിവസങ്ങൾക്കു മുൻപ് ഓഗസ്റ്റ് 19നാണു ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി തകർന്നത്. പുതുതായി കണ്ടെത്തിയ കുഴി ലൂണ വീണ സ്ഥലത്തു തന്നെയാണു രൂപപ്പെട്ടതെന്നും ഇത് പ്രകൃതിദത്തമായ മറ്റു കാരണങ്ങളാലാവാൻ വഴിയില്ലെന്നുമാണു നാസയുടെ കണ്ടെത്തൽ.


Read Previous

ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തിച്ചു; ഭർത്താവും ബന്ധുക്കളും ചേർന്ന്‍ ചെയ്ത കണ്ണില്ലാത്ത ക്രൂരത

Read Next

ബഹ്റൈനില്‍ വാഹനാപകടം; നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular