വീണ വിജയന് നിർണായകം; എസ്എഫ്ഐഒ അന്വേഷണത്തെ എതിർത്തുള്ള ഹർജിയിൽ ഇന്ന് വിധി


ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനു നാളെ നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്.

കരിമണൽ കമ്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന കേസിൽ, മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്‌ഐഒയോട് നേരത്തെ കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് വീണ നൽകിയ ഹർജി വിധി പറയാൻ മാറ്റിയത്.

എസ്എഫ്ഐഒ അന്വേഷണം നിലനിൽക്കില്ലെന്നാണ് എക്സാലോജിക്ക് കോടതിയിൽ വാദിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാ മെന്നും സിഎംആർഎല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നൽകിയിട്ടു ണ്ടെന്നും എക്സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേ ഷണം എന്തായെന്നു കോടതി ചോദിച്ചപ്പോൾ അന്വേഷണ പുരോഗതി അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കടുത്ത നടപടിയെടുക്കരുതെന്നാണ് എസ്എഫ്ഐഒക്ക് കോടതി നൽകിയ നിർദ്ദേശം. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് എക്‌സാ ലോജിക്കിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അറസ്റ്റിന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് തത്കാലം നോട്ടീസ് മാത്രമേ നൽകൂ എന്നാണ് എസ്എഫ്‌ഐഒ കോടതിയോട് മറുപടി പറഞ്ഞത്.


Read Previous

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന ‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും’: വീണ്ടും വിമർശനവുമായി കെടി ജലീൽ

Read Next

വടകര എ പ്രദീപ് കുമാര്‍, കോഴിക്കോട് എളമരം കരീം, കൊല്ലത്ത് സിഎസ് സുജാത, കണ്ണൂര്‍ കെകെ ശൈലജ….?; സിപിഎം സ്ഥാനാര്‍ഥികളില്‍ ധാരണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular