ദമാം തിരുവനന്തപുരം പ്രവാസി അസോസിയേഷൻ സ്റ്റാർ നൈറ്റ് ജനുവരി 12ന്, അൽകോബാർ ഹോളിഡേ ഇന്നിൽ.


ദമാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്റ്റാർ നൈറ്റ് 2024 ജനുവരി 12 വെള്ളിയാഴ്ച അൽകോബാർ ഹോളിഡേ ഇന്നിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ ദമാമിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ കേന്ദ്രകരിച്ചു പ്രവർത്തിക്കുന്ന തിരുവനന്ത പുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) അംഗങ്ങളുടെ ക്ഷേമവും അവരുടെ കുട്ടികളുടെ കലാപരവും കായികപര വുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാംസകാരിക പ്രവർത്തനങ്ങളിലൂടെയും കിഴക്കൻ പ്രവിശ്യയിൽ ശ്രദ്ധേയമായതായി ട്രിപ ഭാരവാഹികൾ അവകാശപ്പെട്ടു.

കഴിഞ്ഞ പത്താം വാർഷികാഘോഷമായ പത്തരമാറ്റിലൂടെ മികച്ച ഒരു കലാവിരു ന്നൊരുക്കിയ ട്രിപ പതിനൊന്നാം വർഷം മറ്റൊരു മികച്ച ദൃശ്യവിരുന്നൊരുക്കാനുള്ള ഒരുക്കത്തിലാണെന്നും സ്റ്റാർ നൈറ്റ് 2024 എന്ന പ്രോഗ്രാമിലൂടെ കാഴ്ചയുടെ മറ്റൊരു വിസ്മയം തീർക്കാനുള്ള ശ്രമമാണെന്നും സംഘാടകര്‍ അറിയിച്ചു.

പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, നാരായണി ഗോപൻ, അതുൽ നറുകര എന്നിവരും ഫ്ളവേഴ്സ് ടി. വി കോമഡി താരങ്ങളായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സൗമ്യ ഭാഗ്യാൻപിള്ള എന്നിവരും ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ ഒരുക്കാനായി ചെമ്മീൻ ബാൻഡിലുടെ പ്രശസ്തരായ നിധിൻ രാജ് , സജീവ് ജോബ് എന്നിവരടങ്ങുന്ന വലിയ താരനിര സ്റ്റാർ നൈറ്റ് 2024 ൽ അണി നിരക്കുമെന്നും ഇതിൽ അവതാരകനായി ബിഗ് ബോസ് ഫൈമും നടനും സംവിധായകനുമായ കിടിലം ഫിറോസ് എത്തുമെന്നും ഇവർ അറിയിച്ചു.

ഇ.ആർ ഇവന്റ് എന്റർടൈൻമെന്റ് കമ്പനിയാണ് ട്രിപക്ക് വേണ്ടി ഈ മെഗാ ഷോ അവതരിപ്പിക്കാനുള്ള ജി ഇ എ യുടെ അംഗീകാരം നേടി തന്നതെന്നും എൻട്രിപാസ്സി ലൂടെയായിരിക്കും ഹാളിനുള്ളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള തെന്നും കിഴക്കൻ പ്രവിശ്യയിലെ കലാപ്രേമികൾക്കു ഇരിപ്പിടവും സുഗമമായി കലാപരിപാടികൾ കാണാനും ആസ്വദിക്കാനുമുള്ള അവസരം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.

മണ്ണറ സുരേഷ്, സബിൻ മുഹമ്മദ്, രഞ്ജു രാജ്, അബ്ദുൽ സലാം, അരുൺ രവീന്ദ്രൻ, നിമ്മി സുരേഷ്, ജെസ്സി നിസ്സാം, താജു അയ്യാറിൽ എന്നിവർ ദമാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Read Previous

ചൈനയുടെ തന്ത്രങ്ങളിൽ മാലദ്വീപ് കുടുങ്ങി; ശ്രീലങ്കയെയും പാകിസ്ഥാനെയും സാമ്പത്തികമായി തകര്‍ത്ത പോലെ മാലദ്വീപും?! ഇന്ത്യ പിണങ്ങിയാൽ മാലിദ്വീപ് തകരും, കുട്ടികൾ ഭക്ഷണമില്ലാതെ വലയും: ചെെന ആഗ്രഹിക്കുന്നതും അതാണ്

Read Next

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular