തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകി, മൃതദേഹം കണ്ടെത്തിയത് 270 കിലോമീറ്റർ അകലെ: ദിവ്യ പഹൂജയെ തിരിച്ചറിഞ്ഞത് ടാറ്റൂവിലൂടെ


ന്യൂഡൽഹി: ​ഗുരു​ഗ്രാമിൽ വച്ച് കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തിയത് ടാറ്റൂവിലൂടെ. തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളി ലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 

ഹരിയാനയിലെ ടൊഹാനയിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. മുഖം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ‌ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. ദിവ്യയുടെ പഴയ ചില ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് ഒത്തുനോക്കിയാണ് ഉറപ്പുവരുത്തിയതെന്നും ഗുരുഗ്രാമിലെ പൊലീസ് ഓഫിസർ മുകേഷ് കുമാർ പറഞ്ഞു. ഇതിനുപിന്നാലെ ദിവ്യ യുടെ കുടുംബത്തെ വിവരമറിയിച്ചു. പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധന യ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ദിവ്യ പഹൂജയുടെ മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലാ ണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവള ത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. പട്യാലയിൽനിന്ന് 270 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്.


Read Previous

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

Read Next

ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ: ആദ്യം വിറപ്പിച്ചു, രണ്ടാം പകുതിയിൽ വീണു; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

Leave a Reply

Your email address will not be published. Required fields are marked *

Most Popular