ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ: ആദ്യം വിറപ്പിച്ചു, രണ്ടാം പകുതിയിൽ വീണു; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി


ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയ യോട് എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ട് ​ഗോളുകളും പിറന്നത്.

ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്.  എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയുടെ പ്രതിരോധ നിരയെ ഓസ്ട്രേലിയ തകർക്കുകയായിരുന്നു. 50-ാം മിനിറ്റില്‍ ജാക്‌സണ്‍ ഇര്‍വിനാണ് ഓസ്‌ട്രേലിയക്കായി ആദ്യ ഗോള്‍ കണ്ടെത്തി യത്. 73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസിന്റെ വകയായിരുന്നു ഓസ്‌ട്രേലിയക്കായുള്ള അടുത്ത ഗോള്‍.

ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് ഭീഷണിയായത്. 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇതില്ലായിരുന്നെങ്കില്‍ ഒന്നാം പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തുമായിരുന്നു. രണ്ടാംപകുതിയില്‍ പക്ഷേ, ഇന്ത്യക്ക് മികവ് ആവര്‍ത്തിക്കാനായില്ല.


Read Previous

തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകി, മൃതദേഹം കണ്ടെത്തിയത് 270 കിലോമീറ്റർ അകലെ: ദിവ്യ പഹൂജയെ തിരിച്ചറിഞ്ഞത് ടാറ്റൂവിലൂടെ

Read Next

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും, തെലങ്കാനയിലും മത്സരിച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular