ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: അപ്പീൽ നൽകി ഇന്ത്യ


ന്യൂഡൽഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ച തിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔ​ദ്യോ​ഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്.

ചാരപ്രവർത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗ സ്ഥർക്കെതിരെയാണ് നടപടി. ഖത്തർ കരസേനയിലെ പട്ടാളക്കാർക്ക് ട്രെയിനിങ് നൽകുന്ന കമ്പനിയാണ് ഇത്. ഒരു വർഷം മുൻപായിരുന്നു അറസ്റ്റ്.

തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം​ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലിൽ കഴിയുന്നവരുമായി സംസാരിക്കാൻ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോർട്ടുകൾ.


Read Previous

എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്: ഒന്നാമത്  പി.വി അന്‍വറിന് 64 കോടി, മാത്യൂ കുഴല്‍നാടന് 34 കോടി, മാണി സി. കാപ്പന് 27 കോടി. കുറവ് തരൂര്‍ എംഎല്‍എ പി.വി സുമോദിന്. ഒമ്പത് ലക്ഷം.

Read Next

ചുമതലയേറ്റതിനു പിന്നാലെ മാരത്തൺ മീറ്റിങ്; സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി സുരേഷ് ​ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular