ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ സാറ്റലൈറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേസില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും; സ്റ്റാര്‍ലിങ്കുമായി കരാര്‍


ദോഹ: യാത്രക്കാര്‍ക്ക് അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ ലഭ്യമാക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ്.

തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിലും റൂട്ടുകളിലുമായി യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ എയര്‍ വേസിന്റെ മികച്ച യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്റ്റാര്‍ലിങ്ക് സേവനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

സെക്കന്റില്‍ 350 എംബി വരേ വേഗതയിലുള്ള ഇന്റര്‍നെറ്റായിരിക്കും യാത്രക്കാര്‍ക്ക് ലഭിക്കുക. ഘട്ടം ഘട്ടമായിട്ടായിരിക്കും ഖത്തര്‍ എയര്‍വേസ് തങ്ങളുടെ മുഴുവന്‍ സര്‍വീസിലേക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക. വിനോദ, വിജ്ഞാന പരിപാടികള്‍ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്ന തിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങള്‍ക്കും ഡാറ്റ ഉപയോഗപ്പെടുത്താം.

മസ്‌കിന്റെ സ്പേസ് എക്സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.


Read Previous

അമേരിക്ക ഞെട്ടി, ഇത് ഞങ്ങള്‍ക്ക് തരുമോ എന്ന് ചോദിച്ചു, നാസയുടെ പ്രതിനിധി സംഘം ഇസ്ര സന്ദര്‍ശിച്ചപ്പോള്‍ സംഭവിച്ചത്

Read Next

രണ്ട് ലക്ഷം വരെ പലിശയില്ലാത്ത വായ്പ; പ്രവാസി ഭദ്രത പദ്ധതി തുടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular