രണ്ട് ലക്ഷം വരെ പലിശയില്ലാത്ത വായ്പ; പ്രവാസി ഭദ്രത പദ്ധതി തുടരും


തിരുവനന്തപുരം: കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസി കളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രവാസി ഭദ്രത പദ്ധതി തുടരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി.

കുടുംബശ്രീ മുഖേന ചെറിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നാനോ എന്റര്‍പ്രൈസസ് അസിസ്റ്റന്‍സ് പദ്ധതിക്ക് പ്രവാസി ഭദ്രതാ പേള്‍ എന്ന സ്‌കീം തുടങ്ങി. ഇതിന് കുടുംബശ്രീ വഴിയാണ് അപേക്ഷിക്കേണ്ടത്. രണ്ട് ലക്ഷം വരെ പലിശയില്ലാത്ത വായ്പകള്‍ ലഭിക്കും.

കേരള ബാങ്ക്, കെഎസ്എഫ്ഇ വഴി സാമ്പത്തിക സഹായത്തോടെ മൈക്രോ എന്റര്‍പ്രൈസസ് പദ്ധതികളും തുടങ്ങാം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കെഎസ്എഫ്ഇയുടെയും കേരള ബാങ്കിന്റെയും ബ്രാഞ്ചുകളെയാണ് സമീപിക്കേണ്ടത്.

കെഎസ്ഐഡിസി മുഖേന വലിയ സംരംഭങ്ങള്‍ക്ക് പ്രവാസി ഭദ്രതാ മെഗാ സ്‌കീമിലും പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കെഎസ്ഐഡിസിയെയാണ് ഇതിന് സമീപി ക്കേണ്ടത്. ഈ പദ്ധതികള്‍ വഴി സഹായം നല്‍കുന്നതിന് 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. നോര്‍ക്കയാണ് ഈ പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.


Read Previous

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ സാറ്റലൈറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേസില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും; സ്റ്റാര്‍ലിങ്കുമായി കരാര്‍

Read Next

‘ഇച്ചിരി കൂടെ മൂക്കണം; ഇക്ക പോയത് പോലെ തലയില്‍ മുണ്ടിട്ട് പോവില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular