നേ​പ്പാ​ളി​ലെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​​പ്പെ​ട്ട് കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ


കു​വൈ​ത്ത് സി​റ്റി: നേ​പ്പാ​ളി​ലെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​​പ്പെ​ട്ട് കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ. മേ​ഴ്‌​സി ആ​ൻ​ഡ് മി​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ‘ഞ​ങ്ങ​ൾ ഒ​രു പു​ഞ്ചി​രി സൃ​ഷ്ടി​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ൽ യൂ​നി​വേ​ഴ്സി​റ്റി ദ​ന്ത ചി​കി​ത്സാ വി​ദ്യാ​ർ​ഥി​ക​ളു​ടെ സൊ​സൈ​റ്റി​യാ​ണ് മെ​ഡി​ക്ക​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​മ്പി​ൽ പ​ല്ല് പ​റി​ക്ക​ൽ, പ​രി​ശോ​ധ​ന, ചി​കി​ത്സ​ക​ൾ എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യി ഡെ​ന്റി​സ്ട്രി ഫാ​ക്ക​ൽ​റ്റി ആ​ക്ടി​ങ് റെ​ക്ട​ർ ഡോ. ​റ​ഷീ​ദ് അ​ൽ അ​സ്മി പ​റ​ഞ്ഞു. ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹ പ​രി​ശോ​ധ​ന, ര​ക്ത​പ​രി​ശോ​ധ​ന എ​ന്നി​വ​യും ന​ട​ത്തി.

900ല​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​ത് പ​രി​ശോ​ധ​ന ക്യാ​മ്പ് സ​ഹാ​യ​ക​മാ​യി. ഗ്രാ​മ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വൈ​ദ്യോ​പ​ദേ​ശം ന​ൽ​കു​ക​യും ക​ളി​പ്പാ​ട്ട​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ആ​ക്ടി​ങ് റെ​ക്ട​ർ അ​സി​സ്റ്റ​ന്റ് ഡോ. ​ഫ​വാ​സ് അ​ൽ​സു​അ​ബി, അ​സി​സ്റ്റ​ന്റ് പ്ര​ഫ. ഡോ. ​കൗ​ത്താ​ർ അ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 17 അം​ഗ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ് നേ​പ്പാ​ളി​ലെ​ത്തി​യ​ത്.


Read Previous

വ്യാജ സന്ദേശമയച്ച് പണം കവര്‍ന്നു; ഏ​ഴം​ഗസം​ഘം പിടിയില്‍

Read Next

വില നിയന്ത്രണം; വാണിജ്യ വ്യവസായ മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പുവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular