വില നിയന്ത്രണം; വാണിജ്യ വ്യവസായ മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പുവെച്ചു


കു​വൈ​ത്ത് സി​റ്റി: സ​ഹ​ക​ര​ണ സ്റ്റോ​റു​ക​ളി​ലും സ​മാ​ന വി​പ​ണി​ക​ളി​ലും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും ക​ൺ​സ്യൂ​മ​ർ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി യൂ​നി​യ​നും ഒ​പ്പു​വെ​ച്ചു. സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഫി​റാ​സ് സൗ​ദ് അ​ൽ മാ​ലി​ക് അ​സ്സ​ബാ​ഹ്, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ഐ​ബാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും യൂ​നി​യ​നും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൈ​വ​രി​ക്കു​ന്ന​തി​നാ​ണ് മെ​മ്മോ​റാ​ണ്ട​ത്തി​ൽ ഒ​പ്പു​വെ​ച്ച​തെ​ന്ന് ഇ​രു​പ​ക്ഷ​വും സം​യു​ക്ത വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​കോ​പ​ന​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ധാ​ര​ണ​യു​ടെ സം​യു​ക്ത ച​ട്ട​ക്കൂ​ടു​ക​ൾ ഇ​രു​വി​ഭാ​ഗ​വും വി​ക​സി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും. ഇ​രു ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള പു​തി​യ ക​രാ​ർ പ്ര​കാ​രം പു​തു​ക്കാ​വു​ന്ന​തും നി​ല​വി​ൽ 12 മാ​സം വ​രെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​തു​മാ​ണ് ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്രം. ഉ​ൽ​പ​ന്ന​ത്തി​ന്റെ പേ​ര്, ബ്രാ​ൻ​ഡ്, വ​ലു​പ്പം, ഭാ​രം, ഉ​ത്ഭ​വ രാ​ജ്യം, ഉ​ൽ​പ​ന്ന വി​ല, ഉ​ൽ​പ​ന്ന ബാ​ർ​കോ​ഡ് എ​ന്നി​വ ഇ​രു​വി​ഭാ​ഗ​വും വി​ല​യി​രു​ത്തും.


Read Previous

നേ​പ്പാ​ളി​ലെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​​പ്പെ​ട്ട് കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ

Read Next

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിര്‍ണായക നീക്കവുമായി കേന്ദ്രം, സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular