പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന്‍ അന്തരിച്ചു


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം അദ്ദേഹം നടത്തിയ നിരവധി കച്ചേരികൾ ശ്രദ്ധേയമായിരുന്നു. സിനിമ ഭക്തി ​ഗാനങ്ങളിലൂടെ കർണാടക സം​ഗീതത്തെ ജനകീയനാക്കിയ സം​ഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ.

ഇരുപതോളം സിനിമകൾക്ക് സം​ഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തി റങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാർത്തകൾ


Read Previous

കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെൽഫെയർ പാർട്ടി

Read Next

യുഎഇയില്‍ മഴ ശക്തമായി തുടരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular