യുഎഇയില്‍ മഴ ശക്തമായി തുടരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ


ഒമാനിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ യുഎഇയിലും ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടർന്നിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന പിന്നാലെ  ദുബായിയിലെ വിവിധ പ്രദേശങ്ങൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി വൈകിയും ഷാര്‍ജയിലും അല്‍ ഐനിലും കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് ഏപ്രില്‍ 16 ചൊവ്വാഴ്ച ദുബൈയിലെ പാര്‍ക്കുകയും റിസോര്‍ട്ടുകളും അടച്ചിടും. 

മഴ അതിശക്തമായി തുടരുന്ന സാ​ഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല.


Read Previous

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയന്‍ അന്തരിച്ചു

Read Next

യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു, ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു ‘ശ്രീകോവില്‍ നട തുറന്നു…’; അയ്യപ്പസ്വാമിയുടെ സ്വന്തം ഗായകന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular