ഓണക്കാലം കഴിഞ്ഞതോടെ സംസ്ഥാനത്ത് അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി; ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് സര്‍ക്കാര്‍


ഓണക്കാലം കഴിഞ്ഞതോടെ സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. അതേസമയം, ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാൻ ഇനിയും സമയമെടു ക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഓണക്കാലത്ത് ഖജനാവിൽ നിന്ന് ചെലവായത് ഏകദേശം 18,000 കോടി രൂപയാണ്. അധിക ചെലവുകൾക്കെല്ലാം മുന്നിൽ പിടിച്ച് നിൽക്കാനായെന്ന് വിശദീകരിക്കു മ്പോഴും ഇനി വരുന്ന മാസങ്ങൾ എങ്ങനെ മറികടക്കുമെന്ന ആശങ്ക ബാക്കിയാണ്. ഇതിനാണ് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നുള്ള ധനസമാഹരണം പരിഗണിക്കുന്നത്.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തി ക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക ത‍ടസങ്ങൾ പരിഹരിച്ച ശേഷം ബീവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നൽകും.

വായ്‌പയായി എടുക്കുന്ന ഈ തുക മാർച്ച് 31ന് മുമ്പ് അടച്ചാൽ വായ്‌പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തിൽ അടക്കം വരവു ചെലവുകളെല്ലാം വിലയി രുത്തിയായിരിക്കും തുടര്‍ തീരുമാനങ്ങൾ. നിലവിൽ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാനാണ് ട്രഷറിയിൽ നിയന്ത്രണം. അത് പത്ത് ലക്ഷമെങ്കിലും ആക്കി ഉയര്‍ത്താൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.


Read Previous

മുഴുവന്‍ ആരോഗ്യ സേവനങ്ങളും 50 ശതമാനത്തില്‍ കൂടുതല്‍ നിരക്കിളവ്, നൂറാന മെഡിക്കല്‍ സെന്റര്‍ റിയാദിൽ പ്രവര്‍ത്തനം ആരംഭിച്ചു

Read Next

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായില്ല| ബാങ്ക്‌ മുൻ മാനേജർ ബിജു കരീമും ബെനാമി ഇടപാടിൽ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നിൽ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular