മുഴുവന്‍ ആരോഗ്യ സേവനങ്ങളും 50 ശതമാനത്തില്‍ കൂടുതല്‍ നിരക്കിളവ്, നൂറാന മെഡിക്കല്‍ സെന്റര്‍ റിയാദിൽ പ്രവര്‍ത്തനം ആരംഭിച്ചു


റിയാദ്: ആതുര സേവന രംഗത്ത് പുതിയ കാൽവെപ്പുമായി പ്രവാസി സൗഹൃദ സംരംഭമായി നൂറാന മെഡിക്കല്‍ സെന്റര്‍ റിയാദിൽ പ്രവര്‍ത്തനം ആരംഭിക്കുക യാണെന്നും കുറഞ്ഞ ചിലവിൽ സാധാരണകാരായ ആളുകൾക്ക് ചികിൽസ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ കടമയെന്ന് മെഡിക്കൽ സെന്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജനറൽ മാനേജർ അഹമദ് സഹ്‌റാനി പറഞ്ഞു. റിയാദ് കൂടാതെ ജിദ്ദയിലും ദമാമിലും ഉടനെ മെഡിക്കൽ സെന്ററുകൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു

നൂറാന മെഡിക്കല്‍ സെന്റര്‍ ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനം നടത്തുന്നു

.ജനറല്‍ ഫസിഷ്യന്‍, സ്‌പെഷ്യലിസ്റ്റ് ഡെന്റിസ്റ്റ്, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സ്‌പെഷ്യലിസ്റ്റ്, പതോളജിസ്റ്റ്, റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളോടെയാണ് മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെന്നും തികച്ചും പ്രവാസി സൗഹൃദ സ്ഥാപനമായിരിക്കുമെന്നും മെഡിക്കൽ സെന്റർ മാനേജർ ഫഹദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഫീ സൗജന്യമായി രിക്കും. ഇതിനു പുറമെ വിസിറ്റിംഗ് വിസയിലുളളവര്‍ക്ക് നൂറാന മെഡിക്കല്‍ സെന്റര്‍ പ്രിവിലേജ് കാര്‍ഡ് ഉപയോഗിച്ച് മുഴുവന്‍ ആരോഗ്യ സേവനങ്ങളും 50 ശതമാനത്തില്‍ കൂടുതല്‍ നിരക്കിളവ് നേടാന്‍ അവസരമുണ്ടാകും.

ഉൽഘാടന ചടങ്ങ് വീഡിയോ

വാര്‍ത്താസമ്മേളനത്തില്‍ മാനേജർ ഫഹദ് , ജനറല്‍ മാനേജര്‍ അഹമദ് സഹ്‌റാനി, മാജിദ് അല്‍ ഹാരിഥി എന്നിവർ പങ്കെടുത്തു.


Read Previous

ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയില്‍ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

Read Next

ഓണക്കാലം കഴിഞ്ഞതോടെ സംസ്ഥാനത്ത് അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി; ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular