ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം; മികച്ച ബാറ്ററി ലൈഫ് ലഭിക്കാനും ഈ വിദ്യ ​ഗുണം ചെയ്യും


ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകളാണ് ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും മിഡ് ബഡ്ജറ്റ് ഫോണുകളും. ഇന്ത്യൻ വിപണിയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സാധാരണക്കാർ ആണ് എന്നതാണ് ഇതിന്റെ കാരണം. പ്രധാനമായും 15,000 രൂപ മുതൽ 25,000 രൂപ വരെ വില വരുന്ന ഫോണുകളാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്

ഈ ഫോണുകൾ വാങ്ങുന്ന സമയം മികച്ച പെർഫോമൻസ് ആയിരിക്കും കാഴ്ച വെയ്ക്കുന്നത്. എന്നാൽ വാങ്ങി അൽപം നാളുകൾ കഴിയുമ്പോൾ ഫോൺ ചെറിയ ചെറിയ പ്രശ്നങ്ങൾ കാണിച്ചു തുടങ്ങും. ഇതിൽ പ്രധാന പ്രശ്നമാണ് ഫോൺ ഹാങ്ങ് ആകുന്നതും ബാറ്ററി ചാർജ് നിൽക്കാതെ വരുന്നതും. ബഹുഭൂരിപക്ഷം വരുന്ന മിഡ് ബഡ്ജറ്റ് ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ സെറ്റിങ്ങ്സിൽ ചില മാറ്റങ്ങൾ വരുത്തി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ ഫോൺ അമിതമായി ഹാങ്ങ് ആകുന്നു അല്ലെങ്കിൽ ബാറ്ററി ചാർജ് നിൽക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ആദ്യം തന്നെ നിങ്ങൾ നിങ്ങളുടെ ഫോണി ന്റെ സെറ്റിങ്ങ്സ് തുറക്കുക. ശേഷം സെറ്റിങ്ങ്സിന്റെ സർച്ച് ബാറിൽ ഡെവലപ്പർ ഓപ്ഷൻ (developer option) എന്ന് സർച്ച് ചെയ്യുക. ഇപ്പോൾ ഇതിന്റെ ചില ഓപ്ഷനുകൾ നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ തെളിയുന്നതാണ്.

എന്നാൽ ചില ഫോണുകളിൽ ഈ ഡെവലപ്പർ ഓപ്ഷൻ എന്ന വിഭാ​ഗം പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ ഫോണിന്റെ ബ്വിൾഡ് നമ്പറിൽ ഏഴ് പ്രാവിശ്യം തുടർച്ചയായി ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ ഡെവലപ്പർ ഓപ്ഷൻ എനബിൾ ആകുന്നതാണ്. ഡെവലപ്പർ ഓപ്ഷൻ സ്ക്രീനിൽ തെളിഞ്ഞാൽ പിന്നീട് സ്ക്രീൻ സ്ക്രോൾ ചെയ്ത് ഓപ്ഷനുകളുടെ താഴെ ഭാ​ഗത്തേയ്ക്ക് വരുക.

ഇതിൽ ആപ്പ്സ് എന്ന സെക്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ മറ്റ് നിരവധി ഓപ്ഷനുകളും സ്ക്രീനിൽ തെളിയുന്നതായിരിക്കും ഇതിൽ നിന്ന് ബാ​ഗ്രൗണ്ട് പ്രൊസസ് ലിമിറ്റ് എന്ന മറ്റൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഈ ഓപ്ഷൻ നിങ്ങൾ തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങളുടെ ഫോണിലെ ബാ​ഗ്രൗണ്ട് പ്രൊസസ് ലിമിറ്റിന്റെ നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ഡിഫോൾട്ട് ആയി എപ്പോഴും കിടക്കുന്നത് സ്റ്റാന്റേർഡ് ലിമിറ്റ് എന്ന ഓപ്ഷൻ ആയിരിക്കും.

ഈ ഓപ്ഷൻ മാറ്റി നോ പ്രൊസസ് ലിമിറ്റ് എന്ന ഓപ്ഷൻ എനബിൾ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ചെയ്ത് കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ ഫോണിന്റെ ബാ​ഗ്രൗണ്ടിൽ റണ്ണായിക്കൊണ്ട് ഇരിക്കുന്ന ആപ്പുകൾ എല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ ക്ലോസ് ആയി പോകുന്നതായിരിക്കും. അതായത് നിങ്ങൾ തത്സമയമായി പ്രവർത്തിക്കുന്ന ആപ്പ് മാത്രമെ ഫോണിൽ റൺ ആകു. ബാ​ഗ്രൗണ്ട് ആപ്പുകൾ എല്ലാം ഓട്ടോമാറ്റിക്ക് ആയി തന്നെ ക്ലോസ് ആയി പോകുന്നതായിരിക്കും.


Read Previous

എല്ലാവര്‍ക്കും ആരോഗ്യം’ മൂന്നാമത് റിയാദ് മാരത്തണിന് ഊഷ്മളമായ പരിസമാപ്തി; 125 രാജ്യങ്ങളില്‍ നിന്നായി 7200 ഓളം വനിതകള്‍ ഉള്‍പ്പടെ 20,000ത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു: കെനിയന്‍ താരം കെഗന്‍ കിര്‍വ ഒന്നാം സ്ഥാനം, വനിതകളില്‍ എത്യോപ്യക്കാരിയായ ബദാനി ഹബ്രക്കാ: സൗദി സ്‌പോര്‍ട്്‌സ് ഫെഡറേഷന്‍

Read Next

ഏത് നിമിഷവും നിങ്ങളുടെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടേക്കാം; വിലപ്പെട്ട വിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം?

Leave a Reply

Your email address will not be published. Required fields are marked *

Most Popular