ഏത് നിമിഷവും നിങ്ങളുടെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടേക്കാം; വിലപ്പെട്ട വിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം?


ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ഒരു വിഭാ​ഗമാണ് ​ഹാക്കർമാർ. നമ്മുടെ അനുവാദം ഇല്ലാതെ നമ്മുടെ ഉപകരണങ്ങളോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ മറ്റ് വെബ്സൈറ്റുകളോ ഇവർ കൈയ്യടക്കുന്നു. പല തരത്തിലുള്ള ഉദ്ദേശ ലക്ഷ്യങ്ങളോടെ ആയിരിക്കും ഇവർ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്.

രഹസ്യങ്ങൾ ചോർത്തൽ, ബ്ലാക്ക് മെയിൽ ചെയ്ത് പണം ആവിശ്യപ്പെടൽ എന്നിവയ്ക്ക് വേണ്ടിയാണ് ഭൂരിഭാ​ഗം ഹാക്കർമാരും സൈബർ ക്രിമിനലുകളും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കാരണം ഏറ്റവും ഉയർന്ന ജനസംഖ്യ തന്നെയാണ്. മാത്രമല്ല ഇന്ന് ഭൂരിഭാ​ഗം ആളുകളുടെ പക്കലും സ്മാർട്ട് ഫോണുകൾ ഉണ്ട്. ആയതിനാൽ തന്നെ വളരെ വലിയ അളവിലാണ് ഇന്ത്യയിൽ ഹാക്കിങ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണക്കാർ ഏറ്റവും കൂടുതൽ നേരിടുന്ന ഹാക്കിങ് അറ്റാക്കുകളിൽ ഒന്നാണ് ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ. നിരവധി ഉപയോക്താ ക്കൾ ഇത്തരം ആക്രമണങ്ങൾക്ക് ഒരിക്കൽ എങ്കിലും ഇരയായിട്ടുണ്ടാകണം. സാധരണ ​ഗതയിൽ ഒരു ഫെയ്ബുക്ക് അക്കൗണ്ടോ പേജോ ഹാക്ക് ചെയ്യപ്പെട്ടാൽ അതിൽ പിന്നീട് അശ്ലീല ചിത്രങ്ങളോ വീഡിയോകളോ മറ്റും പോസ്റ്റ് ചെയ്യാറാണ് പതിവ്.

മാത്രമല്ല മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവധ പോസ്റ്റുകളും ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാം. അതേ സമയം ഹാക്കർമാരിൽ നിന്ന് എങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും പേജും സംരക്ഷിക്കാം എന്ന് പരിശോധിക്കാം. ഒരിക്കലും എളുപ്പത്തിൽ ഉള്ള പാസ്വവേർഡുകൾ നിങ്ങൾ സോഷ്യൽ മീഡിയകൾക്ക് നൽകരുത്. കഴിവതും കഠിനമായ പാസ്വേർഡുകൾ നൽകാൻ ശ്രമിക്കുക. വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ചിഹ്നങ്ങളും എല്ലാം ഉൾക്കൊള്ളിച്ച് വേണം പാസ്വേർഡ് നൽകാൻ. അധിക സുരക്ഷയ്ക്കായി ടു ഫാക്ടർ ഓതന്റിക്കേഷനും പ്രാവർത്തികമാക്കുക.

ഫെയ്സ്ബുക്കിൽ ധാരാളം ഫോളോവേഴ്സ് ഉള്ള പേജ് നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇതിൽ വളരെ വിശ്വാസം ഉള്ളവരെ മാത്രമെ അഡ്മിൻ ആയി നിയമിക്കാവു. മാത്രമല്ല വളരെ കുറച്ച് അഡ്മിൻമാരെ മാത്രം വെയ്ക്കുന്നതായിരിക്കും നല്ലത്. അഡ്മിൻമാരുടെ എണ്ണം വർധിക്കുന്നതോടെ നിങ്ങളുടെ പേജ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതതയും വർധിക്കുകയാണ്. നിങ്ങൾ നിയമിക്കുന്ന ഓരോ അഡ്മിനും ഓരോ ചുമതലകൾ ആയിരിക്കണം നൽകേണ്ടത്. ഈ ജോലികൾ മാത്രമാണ് ഇവർ ചെയ്യുന്നത് എന്നും ഉറപ്പ് വരുത്തണം. നിങ്ങൾ ഫെയ്സ്ബുക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളായ സ്മാർട്ട് ഫോൺ, ലാപ്ടോപ്, ടാബ്ലൈറ്റ് എന്നിവയിൽ എപികെ ആപ്പുകൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തണം. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മാത്രമെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. ഇതിന് പുറമെ അജ്ഞാതമായി വരുന്ന മെയിലുകളും സന്ദേശങ്ങളും അവ​ഗണിക്കാനും ശ്രമിക്കേണ്ടതാണ്. ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കാനും


Read Previous

ഫോണിന്റെ ഹാങ്ങ് പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാം; മികച്ച ബാറ്ററി ലൈഫ് ലഭിക്കാനും ഈ വിദ്യ ​ഗുണം ചെയ്യും

Read Next

സങ്കടക്കടൽ’, അജീഷ് ഇനി ഓർമ്മ; സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത

Leave a Reply

Your email address will not be published. Required fields are marked *

Most Popular