ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ്, പിന്നാലെ തിരുത്ത് 


സ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം. പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. 

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെല ഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസി ന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധികള്‍’ എന്നാണ് പ്രസ്താവനയില്‍ ആദ്യം നല്‍കിയിരുന്നത്. 

എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത് തിരുത്തി, ‘പിഎല്‍ഒ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കി. 
ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രമാണ് പലസ്തീന്‍ അതോറിറ്റി ഭരണം നടത്തുന്നത്. 2007ല്‍ ഹമാസ് ഗാസയില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍, ഹമാസിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാവ് ആണ് അബ്ബാസ്. 


Read Previous

ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ

Read Next

ഹമാസ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സെെനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular