ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ


കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍. ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്ക​ണ​മെ​ന്നും എം.​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ സൗ​ദ് അ​ൽ അ​സ്ഫൂ​ർ, ഷു​ഐ​ബ് ഷാ​ബാ​ൻ, ഹ​മ​ദ് അ​ൽ എ​ൽ​യാ​ൻ, ജ​റാ​ഹ് അ​ൽ ഫൗ​സാ​ൻ എ​ന്നി​വ​രാ​ണ് ഈ ​ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഗ​സ്സ​യി​ലേ​ക്ക് മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​തി​നാ​യി മാ​നു​ഷി​ക ഇ​ട​നാ​ഴി തു​റ​ക്ക​ണം.

നി​രാ​യു​ധ​രാ​യ സാ​ധാ​ര​ണ​ക്കാ​ര്‍ക്കെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​നും അ​വ​രെ സം​ര​ക്ഷി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണ്. ആ​ഗോ​ള ത​ല​ത്തി​ല്‍ സ​മ്മ​ര്‍ദം ശ​ക്ത​മാ​ക്കി ഫ​ല​സ്തീ​ന്‍ ജ​ന​ത​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും എം.​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ൽ ഇ​റാ​ദ സ്‌​ക്വ​യ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും നി​ര​വ​ധി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​സ്രാ​യേ​ൽ ക്രൂ​ര​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ഴും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം കാ​ണി​ക്കു​ന്ന ഇ​ര​ട്ട​ത്താ​പ്പി​നെ​ക്കു​റി​ച്ച് ആ​ശ്ച​ര്യ​പ്പെ​ടു​ന്ന​താ​യി പാ​ര്‍ല​മെ​ന്റ് അം​ഗം അ​ബ്ദു​ല്ല അ​ൽ മു​ദാ​ഫ് പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ പ്ര​ശ്‌​നം ത​ങ്ങ​ളു​ടെ​യും പ്ര​ശ്‌​ന​മാ​ണെ​ന്ന് പ​ഠി​പ്പി​ക്കാ​നാ​ണ് ത​ന്റെ കു​ട്ടി​ക​ളോ​ടൊ​പ്പം അ​ൽ ഇ​റാ​ദ സ്‌​ക്വ​യ​റി​ൽ എ​ത്തി​യ​തെ​ന്ന് പാ​ര്‍ല​മെ​ന്റ് അം​ഗം ബ​ദ​ർ ന​ഷ്മി അ​ൽ അ​ൻ​സി പ​റ​ഞ്ഞു. ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്ക് നീ​തി കൈ​വ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സ​മ​ഗ്ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തേ ഇ​സ്രാ​യേ​ലി​നെ​തി​രെ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​ന്നി​രു​ന്നു.


Read Previous

തന്‍റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയും; കെ.സി.വേണുഗോപാൽ

Read Next

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ്, പിന്നാലെ തിരുത്ത് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular