ഹയാ മിയാസാകിക്ക് 83-ാംവയസ്സിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം



കാലിഫോർണിയ:
‘ദി ബോയ് ആൻഡ് ദി ഹെറൺ’ എന്ന അനിമേഷൻ ചിത്രത്തിലൂടെ 83-ാം വയസ്സിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ഹയാ മിയാസാകി. 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലാണ് ജാപ്പനീസ് അനിമേഷൻ ഇതിഹാസമായ മിയാസാകിയുടെ സുവർണനേട്ടം.

മിയാസാകി ഒരുക്കിയ ‘ദി ബോയ് ആൻഡ് ദി ഹെറൺ’ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കുകയായിരുന്നു. മിയാസാകിയുടെ ആദ്യത്തെ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരമാണിത്. സ്പെെഡർമാൻ: അക്രോസ് ദി സ്പെെഡർ വേഴ്സ്, എലമെന്റൽ, ​ദി സൂപ്പർ മാരിയോ ബ്രോസ് മൂവി, സുസുമെ, വിഷ് എന്നീ അനിമേഷൻ ചിത്രങ്ങളോട് മത്സരിച്ചാണ് ‘ദി ബോയ് ആൻഡ് ദി ഹെറൺ’ പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ജാപ്പനീസ് ചിത്രം കൂടിയാണ് ‘ദി ബോയ് ആൻഡ് ദി ഹെറൺ’. മികച്ച നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സോഫീസിലും തിളങ്ങാൻ ചിത്രത്തിന് സാധിച്ചിരുന്നു. മിയാസാകിയുടെ സ്റ്റുഡിയോ ​ഗിബ്ലിയിലാണ് ചിത്രം ഒരുക്കിയത്.

കാലിഫോർണിയയിൽ പ്രഖ്യാപിച്ച 81-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മറാണ് മികച്ച ചിത്രം. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായപ്പോൾ ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.


Read Previous

പ്രധാനമന്ത്രിക്കെതിരായ പരാമർശം: അതൃപ്തി അറിയിച്ച് ഇന്ത്യ, മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി

Read Next

ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഡിറ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular