ഭവന വായ്പ മുടങ്ങി; വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു; കാഞ്ഞാണിയില്‍ 26കാരന്‍ ജീവനൊടുക്കി


തൃശൂര്‍: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. 26 വയസായി രുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് വീടുവയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും എട്ടുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായി വിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

കോവിഡ് കാലത്തുള്‍പ്പടെ തിരിച്ചടവ് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശിക യായി. കുടിശ്ശിക തുക അടയ്ക്കാനായി നിരന്തരമായി ബാങ്ക് അധികൃതര്‍ ആവശ്യ പ്പെട്ടതായും ഇന്ന് വീട് ഒഴിയാനും താക്കോല്‍ കൈമാറണമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുവിന്റെ വീട്ടിലേക്ക് മാറുന്നതിനായി എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. സാധനങ്ങളെല്ലാം പാക്ക് ചെയ്തു വയ്ക്കുകയും ചെയ്തു. അതിനിടെ ഇന്ന് രാവിലെയാണ് വിഷ്ണു വീട്ടിലെ മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Read Previous

ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും?; സാധ്യത തള്ളാതെ എല്‍ഡിഎഫ്

Read Next

രാജ്യസഭാ സീറ്റ് വേണമെന്ന് സിപി ജോണും ദേവരാജനും; യുഡിഎഫിലെ ആദ്യവട്ട സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular