റഷ്യൻ സൈന്യത്തിലേക്കുള്ള മനുഷ്യക്കടത്ത്; നാല് പ്രതികളെ പിടികൂടി സിബിഐ 


തിരുവനന്തപുരം: യുദ്ധത്തില്‍ പങ്കെടുക്കാന്‍ റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ അരുണ്‍, യേശുദാസ് ജൂനിയര്‍ എന്നിവരെ കേരളത്തില്‍ നിന്നും നിജിൽ ജോബി ബെൻസം, ആന്‍റണി മൈക്കിൾ ഇളങ്കോവൻ എന്നിവരെ മുംബൈയിൽ നിന്നുമാണ് കേന്ദ്ര അന്വേഷണ ഏജൻസി പിടികൂടിയത്. അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമാണ് ഇവരെന്ന് അന്വേഷണസംഘം അറിയിച്ചു.

വിദേശത്ത് യുവാക്കള്‍ക്ക് ജോലി വാഗ്‌ദാനം ചെയ്‌താണ് രാജ്യത്ത് ഉടനീളം സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത പുറംലോകമറിയുന്നത്. യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ കളിലൂടെയും ചില സമയങ്ങളിൽ പ്രാദേശിക ആളുകൾ വഴിയോ റഷ്യയിലെ ഉയർന്ന ശമ്പളമുള്ള ജോലികൾക്കായി ഏജന്‍റുമാർ വഴിയോ ഈ കടത്തുകാര്‍ ഇന്ത്യൻ പൗര ന്മാരെ വശീകരിക്കുകയായിരുന്നു. പിന്നീട് അവരെ യുദ്ധരംഗത്തേക്ക് എത്തിക്കുന്നു വെന്നും സിബിഐ പുറത്തിറക്കി വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

മികച്ച തൊഴിലവസരവും ഉയർന്ന ശമ്പളമുള്ള ജോലിയും എന്ന പേരിൽ ഇന്ത്യൻ പൗരന്മാരെ കടത്തിക്കൊണ്ടിരുന്ന സ്വകാര്യ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കുമെതിരെ മനുഷ്യക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിജിൽ ജോബി ബെൻസം റഷ്യയിൽ ഒരു വിവർത്തകനായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്‍റ് സുഗമമാക്കുന്നതിന് റഷ്യയിൽ പ്രവർത്തിക്കുന്ന ശൃംഖലയിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നുവെന്നും ആരോപിക്കപ്പെടുന്നു.

അതേസമയം, മൈക്കിൾ ആന്‍റണി തന്‍റെ സഹ പ്രതിയായ ഫൈസൽ ബാബ ദുബായി ലും റഷ്യ ആസ്ഥാനമായുള്ള മറ്റുള്ളവർക്കും ചെന്നൈയിൽ വിസ പ്രോസസിങ് നടത്താനും ഇരകൾക്ക് റഷ്യയിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമൊരുക്കുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്‌തവരാണ് പ്രതികളായ അരുണും യേശുദാസും എന്നും പ്രസ്‌താവനയിൽ പറയുന്നു.


Read Previous

‘മോദി’ക്കാലം ബ്രിട്ടീഷ് ഭരണത്തിന് സമാനം: പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

Read Next

ഇവിഎം മെഷീനുകള്‍ കൊണ്ടുപോയ ബസിന് തീപിടിച്ചു; സംഭവം മധ്യപ്രദേശില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular