ഞാൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നു’:ഡൊണാൾഡ് ട്രംപ്


ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

ഏപ്രിൽ ഒന്നിന് ഡാമസ്‌കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ ഇസ്രായേൽ പ്രദേശേത്തക്ക് നേരിട്ട് ആക്രമണം നടത്തിയത്. എന്നാൽ വ്യോമാക്രമണം ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലർച്ചെ ഇറാൻ 200 ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിൻ്റെ പ്രദേശങ്ങളിൽ വിക്ഷേപിച്ചിരുന്നു.

ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സൈന്യം തടഞ്ഞുവെന്നും അതേസമയം ചെറിയ നാശനഷ്ടങ്ങൾ ഉണ്ടയാതായും ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കുന്നു. പിന്നാലെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തി. രാജ്യം ഇസ്രായേലിൻ്റെ കൂടെ നിൽക്കുകയും ഇറാനിൽ നിന്നുള്ള ഭീഷണികൾക്കെതിരെയുള്ള അവരുടെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ആക്രമണത്തിന് മറുപടിയായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

ഇറാനിയൻ ആക്രമണത്തെക്കുറിച്ച് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തതിനെയും ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. ട്രൂത്ത് സോഷ്യൽ ആപ്പിലെ മറ്റൊരു പോസ്റ്റിൽ ആയിരുന്നു വിമർശനം. “ഇത് ടേപ്പ് ചെയ്ത പ്രസംഗങ്ങളുടെ സമയമല്ല” ട്രംപ് അവകാശപ്പെട്ടു. അദ്ദേഹത്തിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ബൈഡൻ്റെ ഹാൻഡ്‌ലർമാർ തൻ്റെ ടേപ്പ് ചെയ്ത പ്രസംഗം പുറത്തു വിടരുതെന്ന് ബൈഡനെ ബോധ്യപ്പെടുത്തിയതെന്നും ആപ്പിൽ കുറിച്ചു. നാളെ നേരിട്ടുള്ള അഭിസംബോധന നടത്തും എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡെലവെയറിലെ കൊർവെറ്റിനൊപ്പം തൻ്റെ വീട് വിടാൻ അയാൾ ആഗ്രഹിക്കുന്നില്ല എന്നുള്ളതും ട്രംപ് കുറിക്കുകയുണ്ടായി.

അമേരിക്ക ഇസ്രായേലിൻ്റെ ഒപ്പമുണ്ടെന്നും പറഞ്ഞുകൊണ്ട് ജൂതരാഷ്ട്രത്തിനോടുള്ള തൻ്റെ പിന്തുണ ട്രംപ് വ്യക്തമാക്കി. ദൈവം ഇസ്രായേൽ ജനതയെ അനുഗ്രഹിക്കട്ടെ എന്നും അവർ ഇപ്പോൾ ആക്രമണത്തിനിടയിലാണ്, താൻ അധികാരത്തിലായിരു ന്നെങ്കിൽ ഇതുപോലെ ഒരു ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് കുറിച്ചു.

ആക്രമണത്തെ തുടർന്ന് നടന്ന ചർച്ചയിൽ ജോർദാനിൽ യുഎസ് സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന സംശയവും രാജ്യത്ത് ഉയരുകയാണ്. ഈ ഗ്രൂപ്പുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറെടുക്കുന്ന തായും റിപ്ുപോർട്ടുകളുണ്ട്.


Read Previous

കനത്ത മഴ; ഒമാനിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങി നിരവധി കുടുംബങ്ങൾ #Oman flash flood latest Update

Read Next

ഒമാനില്‍ ശക്തമായ മഴ: വെള്ളപ്പൊക്കത്തില്‍ മലയാളി ഉള്‍പ്പെടെ 12 മരണം, എട്ട് പേര്‍ക്കായി തെരച്ചില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular