സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധന; ‘രാജ്യത്ത് ദിവസം 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നു’


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്‌ 4.45 ലക്ഷം കേസുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതി ക്രമത്തിന് ഇരയാവുന്നുവെന്നാണ്‌ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ലെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,982 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഇതില്‍ 18 വയസ്സിന് മുകളിലുള്ള 30,965 സ്ത്രീകളും 1,017 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

അതായത് ഇന്ത്യയില്‍ പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ്.  5,408 സ്ത്രീകളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.  ഉത്തര്‍പ്രദേശ് ആണ് രണ്ടാം സ്ഥാനത്ത് (3,692). മൂന്നാം സ്ഥാനത്ത് മധ്യപ്രദേശും (3,046). മഹാരാഷ്ട്ര (2,911) നാല്,  ഹരിയാന-അഞ്ച്(1,787), അസം-ആറ്, ( 1,478), ഒഡീഷ- ഏഴ് (1,464), ജാര്‍ഖണ്ഡ്- എട്ട് (1,464) 1,298), ഛത്തീസ്ഗഡ് – ഒമ്പത് (1,246), പശ്ചിമ ബംഗാള്‍ – 10 (1,112) എന്നിങ്ങനെയാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍.  കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമ കേസുകള്‍ ഡല്‍ഹിയിലാണ് രേഖപ്പെടുത്തിയത്. 1,212 കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.  

2022ല്‍ ആകെ 4.45 ലക്ഷം ‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍’ രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ഇത് 4.28 ലക്ഷമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കീഴിലുള്ള ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഭര്‍ത്താക്കന്മാരില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരതയെ (31.4%), തുടര്‍ന്നാണ്.  19.2 ശതമാനം കേസുകള്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയതിനാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ മനപ്പൂര്‍വം ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം 18.7%ഉം 7.1% ബലാത്സംഗവുമാണ്. 

6,516 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗ ത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായ  250 സ്ത്രീകളുടെ കൊലപാതകങ്ങള്‍, 140 ആസിഡ് ആക്രമണങ്ങള്‍, 1.4 ലക്ഷം ഭര്‍ത്താക്കന്മാരില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ ഉള്ള ക്രൂരതകള്‍, 781 മനുഷ്യക്കടത്ത് കേസുകള്‍ എന്നിങ്ങനെയാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍.  


Read Previous

നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം ഡിസംബര്‍ പതിനെട്ടിലേക്ക് മാറ്റി

Read Next

അമ്മ ഐസിയുവിൽ, കുഞ്ഞ് സ്റ്റേഷനിൽ; മുലയൂട്ടി പൊലീസുകാരി: ഈ അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular